mehandi new

പുന്നയുർ വിക്ടറി കലാ കായിക വേദി എസ് എസ് എൽ സി, പ്ലസ്ടു വിജയികളെ ആദരിച്ചു

fairy tale

പുന്നയൂർ : എസ് എസ് എൽ സി, പ്ലസ്ടു വിജയികളെ പുന്നയുർ വിക്ടറി കലാ കായിക വേദി ആദരിച്ചു. വടക്കേകാട് സി ഐ സുരേന്ദ്രൻ ഉദ്‌ഘാടനം നിർവ്വഹിച്ചു.

planet fashion

പ്ലസ്ടുവിൽ ഉന്നത വിജയം കൈ വരിച്ച ഷമൽ, സഫ്‌വാന എന്നിവർക്കും പത്താം ക്ലാസ്സിൽ മുഴുവൻ വിഷയത്തിനും എ പ്ലസ് നേടി നാടിന് അഭിമാനമായി മാറിയ മുഹമ്മദ് സിനാനും വടക്കേകാട് സി ഐ ഉപഹാരം നൽകി.

തുടർന്ന് നടന്ന ചടങ്ങിൽ. മേഖലയിലെ വിജയികളായ എല്ലാ വിദ്യാർത്ഥികളേയും വിക്ടറി ക്ലബ്ബ്‌ അനുമോദിച്ചു.

ക്ലബ്ബ് പ്രസിഡന്റ് നജീബ് അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ ഫർഹാൻ, ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു.

5, 6 വാർഡ് മെമ്പർമാരായ മുനാശ് മച്ചിങ്ങൽ, സുഹറ ബക്കർ, മുൻ മെമ്പർ ജയന്തി ബാലൻ, കെ സി കമറുദ്ധീൻ, ഫാത്തിമ്മ തറയിൽ, കരീം, ബാലൻ താണിശ്ശേരി, ഉമ്മർ കൂരിയാട്ടയിൽ, രാജൻ, ഉമ്മർ കടയിൽ എന്നിവർ സന്നിഹിതരായി.

Macare 25 mar

Comments are closed.