
ഗുരുവായൂർ : ഫ്രണ്ട്‌സ് പുത്തമ്പല്ലി യുടെ ആഭിമുഖ്യത്തിൽ ലാലിഗ സ്പോർട്സ് വില്ലേജിൽ നടന്ന പുത്തമ്പല്ലി സൂപ്പർ ലീഗ് സീസൺ ഫോർ മത്സരത്തിൽ ഒ കെ എൻ സെവൻസ് ജേതാക്കളായി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബാർബേറിയൻസിനെ പരാജയപ്പെടുത്തിയാണ് ഒ കെ എൻ സെവൻസ് വിജയകിരീടം ചൂടിയത്.

ഗുരുവായൂർ നഗരസഭ കൗൺസിലർ സിന്ധു ഉണ്ണി മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ഫോട്ടോഗ്രാഫി രംഗത്തെ മികച്ച സംഭാവനയ്ക്ക് മഹേഷ് ചെറുവത്താനിയെ ചടങ്ങിൽ ആദരിച്ചു. ബഷീർ പൂക്കോട്, ജയ്സൻ കാവീട് എന്നിവർ സമ്മാന വിതരണം നടത്തി.

Comments are closed.