അധ്യാപക ദിനത്തിൽ പുത്തൻകടപ്പുറം ജി എഫ് യു പി സ്കൂൾ സ്റ്റാഫ് പുരുഷോത്തമൻ (91) മാഷെ ആദരിച്ചു

തിരുവത്ര : അധ്യാപക ദിനത്തിൽ പുത്തൻകടപ്പുറം ജി എഫ് യു പി സ്കൂൾ അധ്യാപകർ മുതിർന്ന അധ്യാപകനായ കറുത്താരൻ പുരുഷോത്തമൻ മാഷെ (91) ആദരിച്ചു. സ്കൂൾ സ്റ്റാഫിനെ പ്രതിനിധീകരിച്ച് പ്രധാനധ്യാപിക പി കെ റംല, സ്റ്റാഫ് സെക്രട്ടറി എം കെ ജാസ്മിൻ, എം കെ സലീം, ലിൻസി വി തോമസ്, സി. ജെ ജിൻസി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തിരുവത്ര കോട്ടപ്പുറത്തുള്ള അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നാണ് ആദരിക്കൽ ചടങ്ങ് നടത്തിയത്. ഓർമ്മക്കുറവ് ബാധിച്ചുവെങ്കിലും പഴയ അനുഭവങ്ങൾ അധ്യാപകരുമായി അദ്ദേഹം പങ്കുവെച്ചു. സജീവ പാർട്ടി പ്രവർത്തകനും സി പി എം നേതാവുമായിരുന്നു അദ്ദേഹം.

1954 ൽ അധ്യാപകവൃത്തി തുടങ്ങി. പുത്തൻകടപ്പുറം ജി എഫ് യു പി സ്കൂളിൽ പത്തു വർഷം സേവനമനുഷ്ഠിച്ചു. പിന്നീട് മറ്റൊരു സ്കൂളിൽ നിന്നും പ്രധാനാധ്യാപകനായാണ് വിരമിച്ചത്.
തിരുവത്ര കുമാർ എ യു പി സ്കൂൾ അധ്യാപികയായിരുന്ന ഭാനുമതി ടീച്ചറാണ് ഭാര്യ. മൂന്നു മക്കൾ. രണ്ടു പേർ വിദേശത്താണ്. മകൾ പെരിങ്ങോട്ടുകരയിൽ അധ്യാപികയായി ജോലിചെയ്യുന്നു.

Comments are closed.