എക്സ്സൈസ് ഡിപ്പാർട്മെന്റ് ഓൺലൈൻ ലഹരിവിരുദ്ധ ചിത്രരചനാ മത്സരം – ഒന്നും രണ്ടും സ്ഥാനം രാജാ സ്‌കൂളിന്

ചാവക്കാട് : ഗാന്ധിജയന്തിയോടനുബന്ധിച്ച് എക്സ്സൈസ് ഡിപ്പാർട്മെന്റ് ചാവക്കാട് റെയ്ഞ്ച് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഓൺലൈൻ ലഹരിവിരുദ്ധ ചിത്രരചനാമത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടി രാജ സ്കൂൾ വിദ്യാർത്ഥികൾ.

പത്താം ക്ലാസ് വിദ്യാർത്ഥി ലിയാന അബ്ദുൽ ലത്തീഫ് ഒന്നാം സ്ഥാനവും ഒൻപതാം ക്ലാസ് വിദ്യാർത്ഥി ഇശ ഫാത്തിമ രണ്ടാം സ്ഥാനവും നേടി.
ഗാന്ധി ജയന്തി ദിനത്തിൽ സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ എക്സ്സൈസ് ഇൻസ്‌പെക്ടർ യു ഷാനവാസ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
പ്രിൻസിപ്പൽ ഷമീംബാവ അധ്യക്ഷത വഹിച്ചു. ചിത്രകലാധ്യാപകൻ രതീഷ്ബാബു, എക്സ്സൈസ് പ്രിവേന്റീവ് ഇൻസ്‌പെക്ടർ പ്രവീൺകുമാർ, സി ഇ ഒ മാരായ കെ എസ് ഗിരീഷ്, ജോസഫ്, സി പി സജ്ജയ്,
വുമൺ സിവിൽ ഓഫീസർ നിഷ എന്നിവർ സംബന്ധിച്ചു.

Comments are closed.