പുന്നയൂർക്കുളം: ആൽത്തറയിലെ ലോട്ടറി വ്യാപാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആൽത്തറ നാലപ്പാട്ട് റോഡിൽ ചൊവ്വല്ലൂർ വീട്ടിൽ ജോസഫാണ് (59) മരിച്ചത്.

വീടിനു സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. വടക്കേകാട് പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. മൃതദേഹം പുറത്ത് എടുത്ത് തുടർ നടപടികൾ ആരംഭിച്ചു.

ആൽത്തറ പഞ്ചായത്ത് റോഡിൽ ചൊവ്വല്ലൂർ ലോട്ടറി സ്ഥാപനത്തിന്റെ ഉടമയാണ് ജോസഫ്. ഭാര്യ രാമരാജ സ്കൂൾ പ്രധാന അധ്യാപിക ഫിലീഷ് ആണ് ഭാര്യ. മക്കൾ : സാറ്റോ, സ്ലീറ്റ.