mehandi new

അണ്ടത്തോട് ബീച്ച് റോഡിൽ രാമച്ചപ്പാടത്തിന് തീപിടിച്ചു

fairy tale

പുന്നയൂർക്കുളം: അണ്ടത്തോട് രാമച്ചപ്പാടത്തിന് തീപിടിച്ചു. ബീച്ച് റോഡിലുള്ള പാലപ്പെട്ടി സ്വദേശി സുനിയുടെ ഉടമസ്ഥതയിലുള്ള രാമച്ചപ്പാടത്തിനാണ് തീപിടിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഉടൻ തന്നെ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊന്നാനിയിൽ നിന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു.

planet fashion

ഫയർ ഫോഴ്സിലെ ലീഡിങ് ഫയർമാൻ അയൂബ് ഖാൻ, ഫയർമാൻ യൂസഫ്, അഷറഫുദ്ധീൻ, രമേശ്‌, സുരേഷ്‌കുമാർ, പ്രമോദ്, നാട്ടുകാരായ ഹക്കീം പുളിക്കൽ, എ.കെ. മുക്താർ, കബീർ ചാലിൽ, ഷിഹാബ് കൊപ്പര, അലി പവർ, അഷ്റഫ് ചോലയിൽ, ഫിറോസ് മുക്രിയത്ത്, അസ്‌ലം തെങ്ങിൽ തുടങ്ങിയവർ തീ അണക്കുന്നതിന് നേതൃത്വം നൽകി. തീപിടിത്ത കാരണം വ്യക്തമല്ല.

Macare 25 mar

Comments are closed.