
മമ്മിയൂർ: പുന്നത്തൂർ റോഡിൽ താമസിക്കുന്ന ജിം ട്രൈനറും റിട്ട: അധ്യാപകനുമായ മണ്ടുംപാൽ സുരേഷ് ജോർജ് (62) നിര്യാതനായി. കോട്ടപ്പടി ജീംനേഷ്യത്തിലെ ട്രൈനറായിരുന്നു സുരേഷ് ജോർജ്. മിസ്റ്റർ തൃശ്ശൂർ, മിസ്റ്റർ കാലിക്കറ്റ് യൂണിവേഴ്സിറ്റി, മിസ്റ്റർ കേരള എന്നി പട്ടങ്ങൾ നേടിയ അദ്ദേഹം പാവറട്ടി സ്ക്കൂളിലെ ഹിന്ദി അദ്ധ്യാപകനായിരുന്നു. കഴിഞ്ഞ ആഴ്ച്ച ഹെൽത് ക്ലബ്ബിൽ വീണതിനെ തുടർന്ന് മുതുവട്ടൂർ രാജാ ആശുപത്രിയിലും പിന്നീട് എറണാകുളം രാജഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിശോധനയിൽ എലിപ്പനി സ്ഥിരീകരിക്കുകയായിരുന്നു. അവിടെ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു മരണം. സംസ്കാരം നാളെ രാവിലെ പത്തിനു സെന്റ്ലാസേഴ്സ് ചർച്ച് കോട്ടപ്പടി.


Comments are closed.