വാളയാർ നീതി യാത്രക്ക് സ്വീകരണം നൽകി



ചാവക്കാട് : വാളയാറിൽ പിച്ചി ചീന്തപ്പെട്ട പിഞ്ചു ബാലികമാരുടെ നീതി നിഷേധത്തിനെതിരെ വാളയാർ സമരസമിതിയുടെ നേതൃത്വത്തിൽ വാളയാർ അമ്മ നയിക്കുന്ന നീതി യാത്രക്ക് വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ സ്വീകരണം നൽകി.
കെ എൻ എ കാദർ, സി ആർ നീലകണ്ടൻ,
സി സാദിഖലി, കെ വി ഷാനവാസ്,
ശശി വാർണാട്ട്, മിസ്റിയ മുസ്താഖലി, സെലീന പ്രക്കാനം, മന്ദലാംകുന്ന് മുഹമ്മദുണ്ണി, ബീന രവിശങ്കർ, തോമസ് ചെറമ്മൽ, നൗഷാദ് തെരുവത്ത്, വി സിദ്ധീഖ്, ബേബി ഫ്രാൻസിസ്, നൗഷാദ് തെക്കുംപുറം, വി മുഹമ്മദ് ഗൈസ് എന്നിവർ സംസാരിച്ചു.
നവാസ് തെക്കുംപുറം, എച്ച് എം നൗഫൽ, കെ ബി വിജു, എ കെ മുഹമ്മദാലി, റിഷി ലാസർ, ഫൈസൽ തഹാനി, അബ്ദുൽ അസീസ്, എസ് കുമാർ അന്തിക്കാട്, സന്ദീപ് പുന്ന, മണി കോട്ടപ്പടി എന്നിവർ നേതൃത്വം നൽകി.

Comments are closed.