mehandi new

മുസ്‌ലിം വംശഹത്യക്ക് കളമൊരുക്കുന്ന വഖഫ് ഭേദഗതി ആക്ട് പിൻവലിക്കുക

fairy tale

വടക്കേകാട് : മുസ്‌ലിം വംശഹത്യക്ക് കളമൊരുക്കുന്ന വഖഫ് ഭേദഗതി ആക്ട് പിൻവലിക്കുക എന്നാവശ്യപ്പെട്ട് മഹല്ല് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കേകാട് പ്രതിഷേധ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. വന്നേരി പാലസ് ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച് വടക്കേകാട് സമാപിച്ച പ്രതിഷേധ റാലിയിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. 

planet fashion

തുടർന്ന് വടക്കേകാട് ടി എം കെ റിജൻസി ഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനം എഴുത്തുകാരനും ആക്ടിവിസ്റ്റുമായ പി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മഹല്ല് കോഡിനേഷൻ കമ്മറ്റി ചെയർമാൻ മുഹമ്മദ് മുത്തേടത്ത് അധ്യക്ഷത വഹിച്ചു. സമസ്‌ത കേന്ദ്ര മുശാവറ അംഗം അബ്ദുസ്സലാം ബാഖവി വടക്കേകാട് മുഖ്യ പ്രഭാഷണം നിർവഹിച്ചു.

വടക്കേകാട് പഞ്ചായത്ത് പ്രസിഡൻ്റ് എൻ എം കെ നബീൽ, ഫസൽ അലി, പുന്നയൂർക്കുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നിഷാർ, ചാവക്കാട് ബ്ലോക്ക് വൈസ് പ്രസിഡന്റ് മന്നലാംകുന്ന് മുഹമ്മദുണ്ണി, തൃശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ റഹീം വീട്ടിപ്പറമ്പിൽ, അബുബക്കർ കുന്നംകാട്ടയിൽ എന്നിവർ വേദിയിൽ സന്നിഹിതരായി. പ്രോഗ്രാം കൺവീനർ അബ്ദുൾ ഗഫൂർ അറക്കൽ സ്വാഗതവും ജലീൽ ചന്ദനത്ത് നന്ദിയും പറഞ്ഞു.

Comments are closed.