ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക – ചാവക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ സംഘടിപ്പിച്ചു

ചാവക്കാട് : ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക, അംഗണവാടി ജീവനക്കാരുടെ വേതന വർദ്ധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ചാവക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. ഗുരുവായൂർ നിയോജക മണ്ഡലം യു.ഡി.എഫ്. കൺവീനർ കെ.വി.ഷാനവാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് കെ.വി.യൂസഫലി അധ്യക്ഷത വഹിച്ചു.

കോൺഗ്രസ്സ് നേതാക്കളായ കെ. നവാസ്, അക്ബർ ചേറ്റുവ, ഷോബി ഫ്രാൻസിസ്, കെ എസ്. സന്ദീപ്, കെ. വി. ലാജുദ്ധീൻ, കെ. കെ. ഹിരോഷ്, എ. കെ മുഹമ്മദാലി, പി. കെ. ഷക്കീർ, സുരേഷ് മുതുവട്ടൂർ, പ്രസാദ് പോൾ എന്നിവർ സംസാരിച്ചു.
ഉമ്മർ പുന്ന, ജബ്ബാർ പുന്ന, ഇസ്ഹാഖ് മണത്തല, കെ. വി. ഷംസുദ്ധീൻ, ബഷീർ ബേബി റോഡ്, എ. കെ. ഹുസ്സൈൻ എന്നിവർ നേതൃത്വം നൽകി.

Comments are closed.