mehandi new

നാട്ടുകാർക്ക് നേരെ വാള് വീശി മുസ്ലിങ്ങൾക്കെതിരെ കൊല വിളിയും – ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആർ എസ് എസ് പ്രവർത്തകൻ

fairy tale

ചാവക്കാട് : നാട്ടുകാർക്ക് നേരെ വാള് വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആർ എസ് എസ് പ്രവർത്തകൻ.

planet fashion

ബ്ലാങ്ങാട് കാർത്തികേയന്റെ മകൻ കൃഷ്ണപ്രതാപിനെതിരെയാണ് പരാതി.

ഇന്നലെ രാത്രി ഒൻപതുമണിക്ക് കടപ്പുറം പഞ്ചായത്തിലെ ബ്ലാങ്ങാട് ഹിള്റ് പള്ളിക്ക് സമീപമാണ് സംഭവം.

ഹിളിറ് പള്ളിക്ക് സമീപം റോട്ടിൽ കൂടിനിന്നിരുന്ന ഏതാനും ചെറുപ്പക്കാരുമായി കൃഷ്ണപ്രതാപ് വാക്ക്തർക്കം ഉണ്ടാവുകയും തുടർന്ന് വീട്ടിൽ പോയി വാളെടുത്ത് വന്ന് അവിടെ കൂടി നിന്നവർക്കുനേരെ വീശുകയും മുസ്ലിങ്ങൾക്കെതിരെ കൊലവിളി നടത്തുകയും ചെയ്തു.

ഇതേ തുടർന്ന് നാട്ടുകാർ ചാവക്കാട് പോലീസ് പരാതി നൽകി. സംഘർഷവസ്ഥ കണക്കിലെടുത്ത് സംഭവ സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർഥിയായിരുന്ന കൃഷ്ണപ്രതാപ്.

Unani banner ad

Comments are closed.