പുന്നയൂർക്കുളം സ്വഫാ മസ്ജിദ് സംഗമം സംഘടിപ്പിച്ചു

പുന്നയൂർക്കുളം: “മസ്ജിദ് നമ്മുടെ ആരാധനാലയം മാത്രമല്ല, നമ്മുടെ ഹൃദയങ്ങൾ ഒന്നിക്കുന്ന ഇടം കൂടിയാണ്” എന്ന സന്ദേശവുമായി പുന്നയൂർക്കുളം സ്വഫാ മസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘സ്വഫാ മസ്ജിദ് സംഗമം 2026’ സംഘടിപ്പിച്ചു. പുന്നയൂർക്കുളം അൻസാർ കോളേജിൽ വെച്ച് നടന്ന ചടങ്ങിൽ പ്രദേശവാസികളും കുടുംബങ്ങളും പങ്കെടുത്തു. സഫ മസ്ജിദ് വൈസ് പ്രസിഡന്റ് ഇബ്രാഹിം അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു.നിയാസ് ഒ എം അമുഖ പ്രഭാഷണം നടത്തി. വളാഞ്ചേരി മസ്ജിദുൽ റഹ്മാൻ ഖത്തീബ് പി. അബ്ദുൽ റഹിമാൻ ഉദ്ഘാടനം നിർവ്വഹിച്ചു. മോട്ടിവേഷണൽ സ്പീക്കർ സുലൈമാൻ അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. പുന്നയൂർക്കുളം സ്വഫാ മസ്ജിദ് ഖത്തീബ് താജുദ്ധീൻ മൗലവി ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.സംഗമത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും മത്സരങ്ങളും അരങ്ങേറി.അൻസാർ കോളേജ് അഡ്മിനിസ്‌ട്രെറ്റർ ജലീൽ പി സ്വാഗതവും പ്രോഗ്രാം കൺവീനവർ സി കെ സലീം നന്ദിയും പറഞ്ഞു.




Comments are closed.