mehandi banner desktop
Chavakkad online

ദേശീയ പാത 66 പാപ്പാളിയിൽ ഫുട് ഓവർ ബ്രിഡ്ജ് അനുവദിക്കണം – വെൽഫയർ പാർട്ടി

Ft

പുന്നയൂർക്കുളം :  ദേശീയ പാത 66 അണ്ടത്തോട് പാപ്പാളിയിൽ ഫുട് ഓവർ ബ്രിഡ്ജ് അനുവദിക്കണമെന്ന് വെൽഫെയർ പാർട്ടി പുന്നയൂർക്കുളം പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു. പഞ്ചായത്തിൻ്റെ തീരദേശ മേഖലയിലുള്ളവർക്ക് പഞ്ചായത്ത്, വില്ലേജ്, റജിസ്ട്രാഫീസുകളും പോലീസ് സ്റ്റേഷൻ, കൃഷിഭവൻ, പഞ്ചായത്തിലെ ഏക സർക്കാർ ഹയർ സെക്കൻ്ററി സ്കൂൾ എന്നിവിടങ്ങളെ ആശ്രയിക്കാൻ പാപ്പാളിയിൽ മേൽപാലം അടിയന്തിര പ്രാധാന്യത്തോടെ അനുവദിക്കണം. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയിലുള്ളതാണ്  നിലവിലെ ഹൈവേ പ്ലാനിംങ്ങ്.  മറ്റുമാർഗ്ഗങ്ങളില്ലാതെ പ്രദേശത്തെ വിദ്യാർത്ഥികളും പ്രായമായവരും നിവൃത്തിയില്ലാതെ ഹൈവേ ചാടിക്കടക്കേണ്ടിവരുന്നത് നിരവധി അപകടങ്ങൾക്കും മരണങ്ങൾക്കും കാരണമായിട്ടുണ്ടെന്നും വെൽഫെയർ പാർട്ടി പഞ്ചായത്ത് സമ്മേളനം ചൂണ്ടിക്കാട്ടി.ജില്ലാ പ്രസിഡണ്ട് അഡ്വ: KS നിസാർ ഉദ്ഘാടനം ചെയ്തു.ജില്ലാ ജനറൽ സെക്രട്ടറി  റഖീബ് K തറയിൽ, ജില്ലാ കമ്മറ്റിയംഗം  ഉമർ മുഖ്താർ, ലത്തീഫ് കോലയിൽ എന്നിവർ പ്രസംഗിച്ചു.മുസ്തഫ കമാൽ അദ്ധ്യക്ഷത വഹിച്ചു.  സാദിഖ് തറയിൽ,  ജലാൽ ചമ്മണ്ണൂർ എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.പുതിയ പഞ്ചായത്ത് കമ്മറ്റി ഭാരവാഹികളെ സമ്മേളനത്തിൽ തെരഞ്ഞെടുത്തു. ലത്തീഫ് കോലയിൽ പ്രസിഡണ്ട്, ഉമർ കാഞ്ഞിരപ്പുള്ളി ജന:സെക്രട്ടറി , സിറാജ് പെരുമ്പുള്ളി (ട്രഷറർ , വിഎ ജസീല, ജലാൽ ചമ്മണ്ണൂർ വൈസ് പ്രസിഡണ്ട്,ഉമർ കടിക്കാട്, റസിയ സലിം ജോ. സെക്രട്ടറിമാർ എന്നിവരെ തെരഞ്ഞെടുത്തു. സാദിഖ് തറയിൽ സ്വാഗതവും  ഉമർ പുന്നയൂർക്കുളം നന്ദിയും പറഞ്ഞു.

Jan oushadi

Comments are closed.