സെയിൽസ് ഗേൾ വാടക വീട്ടിൽ മരിച്ച നിലയിൽ – പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു

കാഞ്ഞാണി: മണലൂർ ഐടി ഐ റോഡിന് സമീപം യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മണലൂർ പുത്തൻപുരയ്ക്കൽ സലീഷിൻ്റെ ഭാര്യ നിഷമോളെ (35) യാണ് വാടകക്ക് താമസിക്കുന്ന വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാഞ്ഞാണിയിലെ സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ് ഗേളാണ് നിഷമോൾ. ചാലക്കുടിയാണ് സ്വദേശം.

ഇന്ന് രാവിലെ എട്ടരയോടെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫോറൻസിക് പരിശോധനയും പോസ്റ്റ് മോർട്ടം റിപ്പോർട്ടും ലഭിച്ചാലെ മരണ കാരണം വ്യക്തമാകുവെന്ന് അന്തിക്കാട് എസ്എച്ച്ഒ പറഞ്ഞു. അന്തിക്കാട് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

Comments are closed.