അനാഥ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ് വിതരണം ചെയ്തു

ചേറ്റുവ: അല്ലാമാ ഇഖ്‌ബാൽ ഫൌണ്ടേഷൻ ട്രസ്റ്റ് അനാഥ വിദ്യാർത്ഥികൾക്കായി നൽകി വരുന്ന ഓർഫൻസ് സ്കോളർഷിപ് തൃശൂർ ജില്ലയിൽ വിതരണം ചെയ്തു.

ചേറ്റുവ ലെജന്റ്സ് അക്കാദമിയിൽ നടന്ന പരിപാടിയിൽ കെ. എം. സലീം അധ്യക്ഷത വഹിച്ചു. വഹദതെ ഇസ്ലാമി സംസ്ഥാന കമ്മിറ്റി അംഗം ടി. കെ. മജീദ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.
എം. എ. അബൂബക്കർ, ഷകീൽ ചാവക്കാട്, നൗഫൽ ചേറ്റുവ തുടങ്ങിയവർ സംസാരിച്ചു.

Comments are closed.