mehandi banner desktop
Chavakkad online

എം എസ് എഫിന് ഗുരുവായൂരിൽ പുതിയ നേതൃത്വം

Ft

ചാവക്കാട്: എം എസ് എഫ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി ചാവക്കാട് ഗ്രീൻ ഹൌസിൽ വെച്ച് ചേർന്ന കൗൺസിൽ യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

Jan oushadi

ഷംനാദ് പള്ളിപ്പാട്ട് ( പ്രസിഡന്റ്), അഡ്വ. മുഹമ്മദ് നാസിഫ് ( ജന.സെക്രട്ടറി), ഷഹദ് ടി.എസ് ( ട്രഷറർ), സി എം നജീബ്, മുഹമ്മദ് സാബിത് വി, ജാസിം അഷ്റഫ് (ജോ.സെക്രട്ടറിമാർ), ഷുഹൈബ് ശരീഫ്, ജാസിർ, മുഹമ്മദ് അസ്ലം, മുഹമ്മദ്ആദിൽ തങ്ങൾ എന്നിവരെ കമ്മിറ്റി അംഗങ്ങളായും കൗൺസിൽ തിരഞ്ഞെടുത്തു. എം എസ് എഫ് ജില്ല സെക്രെട്ടറി ആരിഫ് പാലയൂർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രെട്ടറി നൗഷാദ് തെരുവത്ത് ഉദ്ഘാടനം ചെയ്തു. എം എസ് സ്വാലിഹ് അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് സെക്രെട്ടറി ലത്തീഫ് പാലയൂർ, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് സുഹൈൽ തങ്ങൾ, ജന. സെക്രെട്ടറി നസീഫ് യൂസഫ് തുടങ്ങിയവർ പങ്കെടുത്തു.
ഷംനാദ് പള്ളിപ്പാട്ട് സ്വാഗതവും അഡ്വ. മുഹമ്മദ് നാസിഫ് നന്ദി യും പറഞ്ഞു.

Comments are closed.