Header

ഒന്നര വയസ്സുകാരിയുടെ വള ഊരിയെടുക്കാൻ ശ്രമിച്ച മോഷ്ടാവിനെ കയ്യോടെ പിടികൂടി

ഗുരുവായൂർ: ഒന്നര വയസായ പെൺ കുഞ്ഞിന്റെ വള ഊരിയെടുക്കാൻ ശ്രമിച്ച മോഷ്ടാവിനെ ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ കോട്ടപ്പുറം ഗ്രീൻ ഗാർഡൻ കോളനി പുത്തൂർ വീട്ടിൽ ഗോപി മകൻ ശശി (കുട്ടിശശി38) യെയാണ് ഗുരുവായൂർ ടെംബിൾ പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ രാത്രി 8.30ന് കിഴക്കേ നടയിലെ പ്രിയങ്ക ഫാൻസി കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയ സ്ത്രീയോടൊപ്പം ഉണ്ടായിരുന്ന കുട്ടിയുടെ വള ഊരിയെടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് കുട്ടി ശശി പിടിയിലായത്. തൃശൂർ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ കൊലക്കേസ്, പിടിച്ചുപറി തുടങ്ങി നിരവധി കേസ്സുകളിൽ പ്രതിയാണ് ഇയാൾ.

കൊലക്കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന കുട്ടി ശശി അടുത്തിടെ പരോളിൽ ഇറങ്ങിയതാണ്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.

Comments are closed.