എ൯എസ്‌എസ് ക്യാമ്പ് സമാപന ദിനം സ്കുൾ തുറക്കും – വിദ്യാര്‍ഥികളും അധ്യാപകരും ആശയക്കുഴപ്പ ത്തില്‍
തിരുവനന്തപുരം : സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ നാഷനല്‍ സര്‍വിസ് സ്കീമിന്റെ വാര്‍ഷിക സഹവാസ ക്യാംപ് അവസാനിക്കുന്നത് ക്രിസ്മസ് അവധിക്കു ശേഷം സ്കൂള്‍ തുറക്കുന്ന ദിവസം. ക്യാംപ് നടക്കുമ്പോള്‍ എങ്ങനെ ക്ലാസും നടത്തുമെന്ന കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണ് സ്കൂള്‍ അധികൃതര്‍. വിദ്യഭ്യാസ വകുപ്പ് ഇതുവരെ വ്യ
ക്തത വരുത്തിയിട്ടുമില്ല. 90% സ്കൂളുകളിലും ക്യാംപ് നടക്കുന്നുണ്ട്.
ക്രിസ്മസ് അവധി 23 മുതല്‍ 31 വരെ 9 ദിവസമാണ്. ജനുവരി ഒന്നിനു സ്കൂളുകള്‍ തുറക്കും. 26ന് ആരംഭിക്കുന്ന ഒരാഴ്ച നീളുന്ന എന്‍എസ്‌എസ് ക്യാംപുകളും ജനുവരി ഒന്നു വരെയാണ്. ഏഴു ദിവസവും ക്യാംപില്‍ താമസിച്ചു പങ്കെടു ക്കുന്നവര്‍ക്കു മാത്രമാണ് ഗ്രേസ് മാര്‍ക്കിന് അര്‍ഹതയെന്നതിനാല്‍ വെട്ടിച്ചുരുക്കാനുമാകില്ല. ക്യാംപില്‍ പങ്കെടുക്കുന്നവര്‍ ക്ലാസ് മുറികളിലാണ് താമസിക്കുന്നത്.
വകുപ്പ് വ്യക്തത വരുത്താത്തതിനാല്‍ ജനുവരി ഒന്നിനു രാവിലെ ക്യാംപ് അവസാനിപ്പിക്കാനാണ് പല സ്കൂളുകളും തീരുമാനിച്ചിരിക്കുന്നത്. രാവിലെ 9നു ക്ലാസുകള്‍ ആരംഭിക്കുന്നതിനാല്‍ അതിനു മുന്‍പേ ക്യാംപ് അവസാനിപ്പിക്കേണ്ടി വരും. മറ്റു സ്കൂളുകളില്‍ ക്യാംപുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഒന്നാം തീയതി സ്വന്തം സ്കൂളില്‍ ക്ലാസിനെത്തണമെങ്കിലും ബുദ്ധിമുട്ടാണ്. ഒന്നിനു സ്കൂള്‍ തുറക്കു മെങ്കിലും രണ്ടിനു മന്നം ജയന്തിയുടെ അവധിയാണ്. മൂന്നിനു സ്കൂളുകള്‍ തുറന്നാല്‍ ക്യാംപിനെ ബാധിക്കില്ലെന്ന് അധ്യാപകർ.
Comments are closed.