
ചേറ്റുവ : വാടാനപ്പള്ളിയിൽ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം ബൈക്ക് യാത്രികൻ മരിച്ചു. ചിലങ്ക ബീച്ചിൽ താമസിക്കുന്ന നമ്പിപരീച്ചി ജോതി പ്രകാശ് (50) ആണ് മരിച്ചത്. ഫ്രീലാൻഡ്സ് ഫോട്ടോഗ്രാഫറാണ്. ഇന്ന് രാവിലെ 6.30 ന് ദേശീയ പാതയിലാണ് അപകടം.

വാടാനപ്പള്ളി തെക്ക് ഭാഗത്തുള്ള രാഘവ മേനോൻ റോഡിൽ നിന്നും ഹൈവെയിലേക്ക് പ്രവേശിക്കുന്നതിനിടെ പാചകവാതക സിലിണ്ടർ കയറ്റി വന്ന ലോറിയുമായി ഇടിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ ജ്യോതിയെ തൃശൂർ മദർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വാടാനപ്പള്ളി യൂണിറ്റ് അംഗമാണ് ജോതി പ്രകാശ്. ഭാര്യ : സംഗീത.

Comments are closed.