mehandi new

കർണാടകയിൽ മലയാളി യുവാവിനെ സംഘപരിവാർ ആൾക്കൂട്ടം തല്ലിക്കൊന്നതിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ പ്രകടനം നടത്തി

fairy tale

പുന്നയൂർക്കുളം : കർണാടകയിലെ ബാംഗ്ളൂരു ബത്രയിൽ മലയാളി യുവാവ് അഷ്‌റഫിനെ സംഘപരിവാർ ആൾക്കൂട്ടം തല്ലിക്കൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ പുന്നയൂർകുളം പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആൽത്തറ സെന്ററിൽ പ്രതിഷേധ പ്രകടനം നടത്തി.  എസ് ഡി പി ഐ ജില്ലാ പ്രസിഡന്റ്‌ കെ.വി അബ്ദുൽ നാസർ യോഗം ഉദ്ഘാടനം ചെയ്തു.  രാജ്യത്ത് മുസ്ലിങ്ങൾക്ക് നേരെ വർധിച്ചു വരുന്ന അക്രമണങ്ങൾ തടയിടാൻ ഭരണാധികാരികൾക്ക് കഴിയുന്നില്ലെങ്കിൽ  ആർ എസ് എസിനെ പിടിച്ചു കെട്ടാൻ എസ് ഡി പി ഐ മുന്നോട്ട് വരുമെന്ന് അദ്ദേഹം പറഞ്ഞു. 

planet fashion

എസ് ഡിപ പി ഐ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സക്കറിയ പൂക്കാട്ട്, സെക്രട്ടറി റാഫി ഇല്ലത്തയിൽ, വൈസ് പ്രസിഡന്റ്‌ സുബൈർ ഐനിക്കൽ, ട്രെഷറർ ആഷിൽ പാണക്കാട്ട് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Macare 25 mar

Comments are closed.