കെ എസ് ഷാൻ അനുസ്മരണവും പ്രവർത്തക സംഗമവും സംഘടിപ്പിച്ചു

ഗുരുവായൂർ : മികച്ച സംഘാടകനും നന്മയുടെ മഹാ വ്യക്തിത്വത്തിന് ഉടമയുമായിരുന്നു കെ എസ് ഷാൻ എന്ന് എസ്.ഡി.പി ഐ. സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറക്കൽ. ഷാന്റെ വിയോഗം പാർട്ടിക്ക് മാത്രമല്ല മറ്റു എല്ലാ മേഖലയിലും നികത്താൻ കഴിയാത്ത തീരാനഷ്ടമാണ്. ആസ്വദിച്ച് പാർട്ടി പ്രവർത്തനം നടത്തുന്ന മികച്ച സംഘാടകനും ഏത് പ്രതിസന്ധികളിലും ഏത് കാര്യം ഏൽപ്പിച്ചാലും ‘നോ’ എന്ന് പറയാത്ത നന്മയുടെ മഹാ വ്യക്തിത്വത്തിന് ഉടമയുമാണ് കെ.എസ് ഷാൻ എന്ന് റോയ് അറക്കൽ പറഞ്ഞു. എസ് ഡി പി ഐ മണലൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ശഹീദ് കെ എസ് ഷാൻ അനുസ്മരണവും, പ്രവർത്തക സംഗമവും ഗുരുവായൂർ ഫ്രീഡം ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം വൈസ് പ്രസിഡന്റ് ഫൈസൽ ആളൂർ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അഷറഫ് വടക്കൂട്ട് , ജില്ലാ സെക്രട്ടറി റഫീന സൈനുദ്ധീൻ, മണ്ഡലം സെക്രട്ടറി അബ്ദുൾ ഹക്കീം വി. എം, മണ്ഡലം ട്രഷറർ ഷമീർ എം. വി. എന്നിവർ സംസാരിച്ചു.

Comments are closed.