
പാവറട്ടി : ഗസ്സയിലെ അൽ അഹ് ലി ആശുപത്രിക്ക് ബോംബിട്ട് സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവരെ കൂട്ടകുരുതി നടത്തിയ ഇസ്രായേൽ ക്രൂരതയിൽ പ്രതിഷേധിച്ച് പാവറട്ടി സെന്ററിലും, മരുതയൂർ കവലയിലും എസ്.ഡി.പി.ഐ. പ്രതിഷേധം സംഘടിപ്പിച്ചു.
മണലൂർ മണ്ഡലം സെക്രട്ടറി അബ്ദുൽ ഹക്കീം വി.എം. പ്രതിഷേധം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സിദ്ധീഖ് എൻ. എ. അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഹബീബ് ഇബ്രാഹിം, ആബിദ് പുതുമനശ്ശേരി എന്നിവർ സംസാരിച്ചു.

Comments are closed.