പ്രളയ ബാധിത മേഖലയിലേക്ക് എസ് ഡി പി ഐ ഭക്ഷ്യവിഭവങ്ങൾ കയറ്റി അയച്ചു

ചാവക്കാട് : പ്രളയ ബാധിത പ്രദേശമായ കോട്ടയം മുണ്ടക്കയറ്റത്തേക്ക് എസ്. ഡി. പി. ഐ ചാവക്കാട് നിന്നും ഭക്ഷ്യ വിഭവങ്ങൾ ശേഖരിച്ച് കയറ്റി അയച്ചു.

തൃശൂർ ജില്ലാ കമ്മറ്റിയുടെ ആഹ്വാന പ്രകാരം ചാവക്കാടുൾപ്പെടെ മൂന്നു കേന്ദ്രങ്ങളിൽ നിന്നായി നിരവധി ലോഡുകളാണ് കയറ്റി അയച്ചത്.
ചാവക്കാട് നിന്ന് പുറപ്പെട്ട വാഹനം എസ്. ഡി. പി ഐ. ജില്ലാ പ്രസിഡന്റ് എം ഫാറൂഖ് ഫ്ലാഗ് ഓഫ് ചെയ്തു. സ്റ്റേറ്റ് കമ്മറ്റി അംഗം ശശി പഞ്ചവടി, ജില്ലാ ജനറൽ സെക്രട്ടറി അഷ്‌റഫ് വടക്കൂട്ട്, ജില്ലാ വൈസ് പ്രസിഡന്റ് ചന്ദ്രൻ തിയ്യത്ത്, ജില്ലാ സെക്രട്ടറി റാഫി താഴത്തേതിൽ, ജില്ലാ കമ്മറ്റി അംഗം റ്റി. എം അക്ബർ, ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡന്റ് കെ. വി നാസർ, നിയോജക മണ്ഡലം സെക്രട്ടറി യഹ്‌യ മന്നലാംകുന്ന്, ജോ സെക്രട്ടറി. എ. എം ജബ്ബാർ എന്നിവർ നേതൃത്വം നൽകി.

Comments are closed.