mehandi new

കടൽക്ഷോഭം: കടപ്പുറം ഗ്രാമപഞ്ചായത്ത്‌ സർവ്വകക്ഷി യോഗം ആഗസ്റ്റ് 4 ന് പൗരസമിതി യോഗം നാളെ

fairy tale

കടപ്പുറം : കടൽ ക്ഷോഭം മൂലം ഇല്ലാതായി കൊണ്ടിരിക്കുന്ന തീരത്തിനും ദുരിതം പേറുന്ന ജനതക്കും ശാശ്വത പരിഹാരം തേടി കടപ്പുറം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് നാലിന് ഗ്രാമപഞ്ചായത്ത് ഹാളിൽ സർവകക്ഷിയോഗം ചേരുന്നു.
കടപ്പുറം ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിലെ ഐക്യകണ്ഠേനയുള്ള തീരുമാനപ്രകാരമാണ് സർവ്വകക്ഷിയോഗം ചേരുന്നത്.

കാലങ്ങളായുള്ള കടൽക്ഷോഭം മൂലം
ജനങ്ങൾ അനുഭവിക്കുന്ന ദുരിതം അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും പരിഹാരം കാണുന്നതിനും കൂടെ കടപ്പുറം സിഎച്ച്സി യിലെ കിടത്തി ചികിത്സ പുനരാരംഭിക്കുവാനും നാടിന്റെ മറ്റ് പ്രധാന വികസന വിഷയങ്ങൾക്കും പരിഹാരം കണ്ടെത്തുക എന്നതും സർവ്വകക്ഷി യോഗത്തിന്റെ ഉദ്ദേശ്യ ലക്ഷ്യമാണ്.

കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഹസീന താജുദ്ദീൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് മൂക്കൻ കാഞ്ചന, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി പി മൻസൂർ അലി, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്വാലിഹ ഷൗക്കത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രസന്ന ചന്ദ്ര ൻ, ഷീജ രാജാകൃഷ്ണൻ, മുഹമ്മദ് നാസിഫ്, എ വി അബ്ദുൽ ഗഫൂർ, പി മുഹമ്മദ്, ടി ആർ ഇബ്രാഹിം, റാഹില വഹാബ്, സുനിത പ്രസാദ് എന്നിവർ പങ്കെടുത്തു.

അതേസമയം കക്ഷി രാഷ്ട്രീയമന്യേ പങ്കാളിത്തംകൊണ്ട് ശ്രദ്ദേയമായ കടപ്പുറം പൗരസമിതിയുടെ യോഗം നാളെ ശനിയാഴ്ച നടക്കും. കടപ്പുറത്തിൻ്റെ സമഗ്ര വികസനം ലക്ഷ്യം വെച്ച് രൂപം നൽകുന്ന കടപ്പുറം പൗരസമിതി വാട്ട്സാപ്പ് കൂട്ടാഴ്മ അഡ്മിൻ അംഗങ്ങളുടെ യോഗമാണ് നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് കടപ്പുറം അഞ്ചങ്ങാടി കുടുംബശ്രീ ഹാളിൽ നടക്കുന്നത്. കടൽക്ഷോഭം, കുടിവെള്ള ക്ഷാമം എന്നീ വിഷയങ്ങൾക്കാണ് പ്രഥമ പരിഗണ നൽകുക.

പഞ്ചായത്ത് പരിതി കണക്കാക്കി കടപ്പുറത്ത് ആദ്യമായാണ് പൗരസമിതി നിലവിൽ വരുന്നത്
പഞ്ചായത്തിലെ ജനകീയ വിഷയങ്ങളിൽ ഇടപ്പെട്ട് പ്രവർത്തിക്കുന്നതിനായി മുഴുവൻ വാർഡുകളിൽ നിന്നുമുള്ള പ്രധിനിധ്യം ഉറപ്പ് വരുത്തും
പൊതു പ്രവർത്തകരായ ഷറഫുദ്ധീൻ മുനക്കകടവ്, ഉബൈദ് വെളിച്ചണ്ണപടി, പി. എസ് മുഹമ്മദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വാട്സാപ്പ് കൂട്ടാഴ്മ തുടങ്ങിയത്.
ജനകീയ കമ്മിറ്റിക്ക് രൂപം നൽകിയതിന് ശേഷം തുടർ പ്രവർത്തനങ്ങൾക്ക് രൂപം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Royal footwear

Comments are closed.