mehandi new

രണ്ടാം പിണറായി സർക്കാർ കട ബാധ്യതയുടെ ഭാരം സാധാരണക്കാരുടെ മേൽ കെട്ടിവെക്കുന്നു – മുസ്‌ലിം ലീഗ്

fairy tale

ചാവക്കാട് : രണ്ടാം പിണറായി സർക്കാർ കട ബാധ്യതയുടെ ഭാരം മുഴുവൻ സാധാരണക്കാരുടെ മേൽ കെട്ടിവെക്കുയാണെന്നും നിത്യോപയോഗ സാധനങ്ങളുടെ വില വർധനവ് മൂലം ജനങ്ങൾ ഏറ്റവും ദുരിതപൂർണ്ണമായ സാഹചര്യങ്ങളിലൂടെ പോകുമ്പോഴാണ് വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചതെന്ന് മുസ്ലിം ലീഗ് ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡന്റ് എം വി സക്കീർ. പിണറായി സർക്കാരിന്റെ വൈദ്യുതി കൊള്ളക്കെതിരെ മുസ്‌ലിം ലീഗ് ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച മണത്തല കെ എസ് ഇ ബി ഓഫീസ് മാർച്ച്‌ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

planet fashion

വർഷങ്ങളായി നടന്ന അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും ഫലമായി ഭീമമായ നഷ്ടമാണ് വൈദ്യുതി ബോർഡിന് ഉണ്ടായത്. ഇതെല്ലാം സാധാരണക്കാരുടെ മേൽ കെട്ടിവയ്ക്കുകയാണ് ഇടത് സർക്കാർ ചെയ്യുന്നത്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ സാധാരണക്കാർ കടന്നു പോകുന്ന സമയത്ത് വൈദ്യുതി നിരക്കുകൾ വർധിപ്പിക്കുന്നത് അനുവദിക്കാനാവില്ല.

മുസ്‌ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റ് ഫൈസൽ കാനാമ്പുള്ളി അധ്യക്ഷത വഹിച്ചു. ഗുരുവായൂർ നിയോജക മണ്ഡലം ജന. സെക്രട്ടറി പിവി ഉമ്മർകുഞ്ഞി മുഖ്യ പ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് നിയോജ മണ്ഡലം ട്രഷറർ ലത്തീഫ് പാലയൂർ, അബ്ദുൽ സത്താർ, അഷ്‌റഫ്‌ ചാവക്കാട്, കുഞ്ഞീൻ ഹാജി, മുസ്തഫ എം എസ്, പി പി ഷാഹു, എ എം നവാസ്, ഇക്ബാൽ കാളിടകത്ത്, അഷ്‌റഫ്‌ പാലയൂർ, മജീദ് ചാവക്കാട്, യൂനസ് മണത്തല, മജീദ് താഴത്ത്, പിവി ശരീഫ്, പി എച്ച് മൊയ്‌ദീൻ, മിർകാസിം, ടി എം ഷാജി എന്നിവർ നേതൃത്വം നൽകി.
മുനിസിപ്പൽ ജനറൽ സെക്രട്ടറി പി എം അനസ് സ്വാഗതവും ട്രഷറർ ഹനീഫ് ചാവക്കാട് നന്ദിയും പറഞ്ഞു.

Jan oushadi muthuvatur

Comments are closed.