mehandi new

SELF TALK കവർ പേജ് അധ്യാപകദിനത്തിൽ പ്രകാശനം ചെയ്തു

fairy tale

നിങ്ങളുടെ കുട്ടിയുടെ അഡ്മിഷൻ ഉടൻ തന്നെ ഉറപ്പാക്കാൻ click here call or WhatsApp+919745223340   +919946054450

planet fashion

ചാവക്കാട് : ഡോ കെ എസ് കൃഷ്ണകുമാറിന്റെ SELF TALK എന്ന പുസ്തകത്തിന്റെ കവർ പേജ് സമൂഹ മാധ്യമങ്ങളിൽ അധ്യാപകദിനത്തിൽ പ്രകാശനം ചെയ്തു. പ്രചോദനാത്മക ദിനക്കുറിപ്പുകളുടെ സമാഹാരമാണ് ഈ ആത്മ ഭാഷണം. അധ്യാപകദിനത്തിൽ സുഹൃത്തുക്കളും സഹപ്രവർത്തകരും ശിഷ്യരും ചേർന്ന് വിവിധ സമൂഹ മാധ്യമങ്ങളിൽ കവർ പേജ് പ്രകാശനം നിർവ്വഹിക്കുകയായിരുന്നു. ഇന്ന് നല്ല ഒരു ദിവസമാണ് എന്ന ടാഗ് ലൈനോടെ ഡോ കെ എസ് കൃഷ്ണകുമാർ നിത്യവും സമൂഹ മാധ്യമങ്ങളിൽ എഴുതുന്ന പ്രചോദനാത്മകമായ കുറിപ്പുകൾ (Motivational Notes) ന്റെ സമാഹാരമാണ് SELF TALK.

കവിയും നിരൂപകനും മോട്ടിവേഷണൽ ട്രെയിനറും പ്രഭാഷകനുമായ ഒരുമനയൂർ സ്വദേശി ഡോ കെ എസ് കൃഷ്ണകുമാർ മൂത്തകുന്നം എസ് എൻ എം ട്രെയിനിങ് കോളേജ് അധ്യാപകനാണ്. സ്നേഹ സമ്മാനമായി നൽകാവുന്ന രീതിയിലാണ് SELF TALK എന്ന പുസ്തകത്തിന്റെ രൂപകൽപന. 111 പേജുള്ള പുസ്തകം ഐവറി ബുക്സാണ് പ്രസിദ്ധീകരിക്കുന്നത്.

Ma care dec ad

Comments are closed.