mehandi new

ഷെൽട്ടർ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

fairy tale

അഞ്ചങ്ങാടി: കടപ്പുറം ഷെൽട്ടർ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഷെൽട്ടർ കുടുംബത്തിലെ അംഗങ്ങളായിരുന്ന പരേതരായ സദാര ബാലൻ, പി.വി. പ്രകാശൻ എന്നിവരെ ചടങ്ങിൽ അനുസ്മരിച്ചു.
അഞ്ചങ്ങാടി സെന്ററിൽ നടന്ന ഇഫ്താർ മീറ്റ് എൻ. കെ. അക്ബർ എം. എൽ. എ. ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി സി. ബി. എ. ഫത്താഹ് അദ്ധ്യക്ഷത വഹിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്രിയ മുസ്താഖലി മുഖ്യ അതിഥിയായി. ഉസ്താദ് ഷഫീഖ് ഫൈസി കായംകുളം ഇഫ്ത്താർ സന്ദേശം നൽകി.

planet fashion

ഷെൽട്ടർ പ്രസിഡന്റ് ടി.കെ. ഗഫൂർ ഹാജി, ജനറൽ സെക്രട്ടറി പി.കെ. ബഷീർ, ഷെൽട്ടർ രക്ഷാധികാരി എ.കെ. ഫറൂഖ് ഹാജി, ഷെൽട്ടർ റിലീഫ് സെൽ ചെയർമാൻ പി.ശാഹു ഹാജി, ഷെൽട്ടർ ഉപദേശക സമിതി ചെയർമാൻ വി.കെ. കുഞ്ഞാലു സാഹിബ്, മുസ്ലിം ലീഗ് കടപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. മുഹമ്മദലി സാഹിബ്, കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ കടപ്പുറം ലോക്കൽ കമ്മറ്റി സെക്രട്ടറി കെ.വി. അശ്റഫ്, ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് കടപ്പുറം മണ്ഡലം പ്രസിഡന്റ് സി. മുസ്താ ഖലി, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ കടപ്പുറം ലോക്കൽ കമ്മറ്റി സെക്രട്ടറി നാസർ ബ്ലാങ്ങാട്, ഐ.എൻ എൽ. കടപ്പുറം പഞ്ചായത്ത് സെക്രട്ടറി സൈഫുദ്ധീൻ വട്ടേക്കാട്, കോസ്റ്റൽ എസ്.ഐ. അറുമുഖൻ, കെ.എം. ഇബ്രാഹിം, കെ.എം എസ് . ലത്തീഫ്ഹാജി. സി.എസ്. റഷീദ്. ഷെൽട്ടർ ഗൾഫ് ചാപ്റ്റർ വൈസ് പ്രസിഡന്റ് പി.എം. ബഷീർ, ഷെൽട്ടർ വനിത വിംഗ് പ്രസിഡന്റ് സുഹറ ശംസുദ്ധീൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

ഹംസ ചിന്നക്കൽ, കെ.ഐ. നൂർദ്ധീൻ, വി.യു. ഫൈസൽ, പി.എസ്. ഷറഫുദ്ധീൻ, അലി ചിന്നക്കൽ, കെ. ഐ. ആദം, പി.എസ്. മുഹമ്മദ്, കെ.എം ഹുസൈൻ, മൊയ്തീൻഷ കുളങ്ങരകത്ത്, സി.എ. ബദറു, എ.കെ. മുനീർ, പി.എം ഷറഫുദ്ധീൻ, ഉമൈറ, സരസ്വതി, ജുബൈരിയ്യ തുടങ്ങിയവർ നേതൃത്വം നൽകി.
ഷെൽട്ടർ ട്രഷറർ എ.കെ. ഫൈസൽ നന്ദി പ്രകാശിപ്പിച്ചു.

Jan oushadi muthuvatur

Comments are closed.