mehandi new

തിരുവത്ര സുനില്‍കുമാറിന്റെ കുടുംബത്തിന് സ്‌നേഹഭവനം സമര്‍പ്പിച്ചു

fairy tale

ചാവക്കാട്:  തിരുവത്ര നടുവില്‍പുരയ്ക്കല്‍ സുനില്‍കുമാറിന്റെ കുടുംബത്തിനായി നിര്‍മിച്ച വീടിന്റെ താക്കോല്‍ കെ.പി.സി.സി. മുന്‍ പ്രസിഡന്റ് രമേശ് ചെന്നിത്തല കുടുംബത്തിന് കൈമാറി. തിരുവത്രയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാരും മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തിയതെന്ന് ചെന്നിത്തല പറഞ്ഞു. 2021 ഓഗസ്റ്റ് എട്ടിന് കാലവര്‍ഷ കെടുതിയില്‍ തകര്‍ന്ന തന്റെ വീട് പൊളിച്ചു മാറ്റുന്നതിനിടെ സ്ലാബ് ദേഹത്തുവീണ് സുനില്‍കുമാര്‍ മരിച്ചതിനെ തുടര്‍ന്നാണ് സുനില്‍കുമാറിന്റെ വീടെന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ നാട്ടുകാര്‍ സുനില്‍കുമാര്‍ ഭവന നിര്‍മാണ സമിതി രൂപവത്ക്കരിച്ചത്. കോണ്‍ഗ്രസ് നേതാവും ഐ.എന്‍.ടി.യു.സി. ചാവക്കാട് മണ്ഡലം വൈസ് പ്രസിഡന്റും  തിരുവത്ര സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടറുമായിരുന്നു സുനില്‍കുമാര്‍.

planet fashion

16 ലക്ഷം രൂപ ചെലവില്‍ 900 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടാണ് നിര്‍മിച്ചിട്ടുള്ളത്.  സുനില്‍കുമാര്‍ ഭവനനിര്‍മാണ സമിതി ചെയര്‍മാന്‍ സി.എ. ഗോപപ്രതാപന്‍ അധ്യക്ഷനായി. എം.എസ്. ശിവദാസ്, എം.വി. ഹൈദ്രാലി, എ.കെ.അബ്ദുല്‍ ഖാദര്‍, കെ.കെ. ശ്രീകുമാര്‍, കെ.വി. ഷാനവാസ്, ഷുക്കൂര്‍ കോനാരത്ത്, കെ.ബി.മുരളി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ma care dec ad

Comments are closed.