സാമൂഹ്യ മുന്നേറ്റം മാനവികതയിലൂടെ – എം എസ് എസ് മധ്യമേഖലാ സമ്മേളനം ജൂലൈ 28ന് ചാവക്കാട്
ചാവക്കാട് : സാമൂഹ്യ മുന്നേറ്റം മാനവികതയിലൂടെ എന്ന മുദ്രാവാക്യമുയർത്തി പിടിച്ച് മുസ്ലീം സർവീസ് സൊസൈറ്റി ( MSS ) മധ്യമേഖലാ സമ്മേളനം ജൂലൈ 28 ഞായറാഴ്ച ചാവക്കാട് നടക്കും. രാവിലെ 9.30 ന് മുതിർന്ന അംഗവും മുൻ സംസ്ഥാന പ്രസിഡണ്ടുമായ പി വി അഹമ്മദ് കുട്ടി പതാക ഉയർത്തുന്നതോടെ സമ്മേളന പരിപാടികൾക്ക് തുടക്കം കുറിക്കും.
ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, പാലക്കാട് എന്നീ 5 ജില്ലകളിൽ നിന്നായി 600 ഓളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. മുതുവട്ടൂർ രാജാ ഹാളിൽ രാവിലെ 10 മണിക്ക് നടക്കുന്ന സമ്മേളനം എൻ.കെ. അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്യും. എം എസ് എസ് സംസ്ഥാന പ്രസിഡണ്ട് ഡോ. പി. ഉണ്ണീൻ അധ്യക്ഷത വഹിക്കും. സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ എം.കെ. സെക്കീർ മുഖ്യാഥിതിയായി പങ്കെടുക്കും. ഡോക്ടർ ഹുസൈൻ മടവൂർ അനുഗ്രഹ പ്രഭാഷണം നിർവ്വഹിക്കും.
‘സാമൂഹ്യ മുന്നേറ്റം മാനവികതയിലൂടെ’
എന്ന വിഷയം അവതരിപ്പിച്ച് എം.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പി. മുഹമ്മദ് കോയ സംസാരിക്കും. സ്വാഗത സംഘം ചെയർമാൻ അഡ്വ. പി.കെ. അബൂബക്കർ സ്വാഗതം ആശംസിക്കും. തുടർന്ന് വനിത സമ്മേളനവും, യുവജന സമ്മേളനവും, സാംസ്കാരിക സമ്മേളനവും നടക്കും.
വനിതാ സമ്മേളനത്തിൽ ‘സാമൂഹ്യ പരിവർത്തനത്തിന് സ്ത്രീ ശക്തി’ എന്ന വിഷയത്തെ അധികരിച്ച് ഐഷ ഫർസാനയും യുവജന സമ്മേളനത്തിൽ ‘സാമൂഹ്യ മുന്നേറ്റത്തിൻ്റെ വേറിട്ട വഴികൾ’ എന്ന വിഷയത്തിൽ ഡോക്ടർ റാഷിദ് ഗസ്സാലിയും സംസാരിക്കും.
വൈകുന്നേരം അഞ്ചുമണിക്ക് nadakkunnസമാപന സമ്മേളനത്തിൽ ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീർ പി. മുജീബ് റഹ്മാൻ, സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അഡ്വ. ഓണംമ്പിള്ളി മുഹമ്മദ് ഫൈസി, എം. എസ്. എസ്. സംസ്ഥാന ജനറൽ സെക്രട്ടറി എഞ്ചിനീയർ പി. മുഹമ്മദ് കോയ, സുന്നി മാനേജ്മെൻ്റ് അസോസിയേഷൻ സെക്രട്ടറി ബഷീർ മൗലവി, കെ.എൻ. എം. ജില്ലാ പ്രസിഡണ്ട് പി.കെ. മുഹമ്മദ്, എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സത്താർദാരിമി, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡണ്ട് ഷംസുദ്ദീൻ അറക്കൽ തുടങ്ങിയവർ പങ്കെടുത്തു സംസാരിക്കും.
സ്വാഗത സംഘം ജനറൽ കൺവീനർ ടി.എസ്. നിസാമുദ്ദീൻ, പബ്ലിസിറ്റി കമ്മറ്റി ജനറൽ കൺവീനർ നൗഷാദ് തെക്കുംപുറം, ജില്ലാ പ്രസിഡണ്ട് കെ. എസ്. എ ബഷീർ, സെക്രട്ടറി എം.പി. ബഷീർ, എ. വി. അഷ്റഫ്, എ. കെ അബ്ദുറഹിമാൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Comments are closed.