സാംസ്കാരിക ഔന്നിത്യം കൈവരിക്കാൻ ആത്മീയ വിദ്യാഭ്യാസം അനിവാര്യം

കടപ്പുറം : ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം ആത്മിയ വിദ്യാഭ്യാസം നൽകുന്നത് സാംസ്‌കാരിക ഔന്നിത്യം കൈവരിക്കാൻ ഉതകുമെന്ന് മുൻ കേരള വഖഫ് ബോർഡ് ചെയർമാൻ സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ.
കടപ്പുറം അഞ്ചങ്ങാടി മഹല്ലിന് കീഴിൽ ആരംഭിക്കുന്ന അൽബിർ ഇസ്ലാമിക് പ്രീ സ്കൂളിന്റെ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ രാജ്യത്തിനകത്തും പുറത്തുമായി പ്രവർത്തിച്ചു വരുന്ന സ്‌കൂളാണ് അൽബിർ ഇസ്ലാമിക് പ്രീ സ്കൂൾ.
പുതുതായി ചേർന്ന കുട്ടികൾക്ക് തങ്ങൾ ആദ്യാക്ഷരം ചൊല്ലിക്കൊടുത്തു.
മഹല്ല് പ്രസിഡന്റ് സി എച്ച് അബ്ദുൽ റഷീദ് ആധ്യക്ഷത വഹിച്ചു. ഖതീബ് ഷഫീഖ് ഫൈസി കായംകുളം പ്രാർത്ഥന നടത്തി. സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു. അൽബിർ സ്റ്റേറ്റ് അക്കാഡമിക് കോർഡിനേറ്റർ ഡോ.ഇസ്മായിൽ മുജദ്ദിദി വിഷയാവതരണം നടത്തി. തൃശ്ശൂർ ജില്ല കോർഡിനേറ്റർ അസ്കറലി മാസ്റ്റർ, മഹല്ല് സെക്രട്ടറി ടി എം മുബാറക്, സ്വദർ മുഅല്ലിം സുലൈമാൻ മുസ്‌ലിയാർ തുടങ്ങിയവർ ആശസകൾ നേർന്നു.
അൽ – ബിർ അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ കെ പി മുഹമ്മദ്, വിവിധ മഹല്ല് ഭാരവാഹികൾ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്ത ഓൺലൈൻ ഉദ്ഘാടന ചടങ്ങിൽ മഹല്ല് ജനറൽ സെക്രട്ടറി പി എം മുജീബ് സ്വാഗതവും ആസിഫ് വാഫി ചാവക്കാട് നന്ദിയും പറഞ്ഞു.

Comments are closed.