mehandi new

ശ്രീകൃഷ്ണ കോളേജ് അലുംനി യു എ ഇ ചാപ്റ്റർ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു

fairy tale

ദുബായ് : അലൂമിനി അസോസിയേഷൻ ഓഫ് ശ്രീകൃഷ്ണ കോളേജ് ഗുരുവായൂർ (ആസ്ക് ) യു എ ഇ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ബാഡ്മിന്റൺ ടൂർണമെന്റ് സീസൺ 1 സംഘടിപ്പിച്ചു. ദുബൈ ഖിസൈസിലെ ബാഡ്മിൻ്റൺ സ്പോർട്സ് അക്കാദമിയിൽ വെച്ച് നടന്ന ടൂർണമെന്റിൽ അൻവർ സാദിഖ്, അജാസ് അഹമ്മദ്‌ എന്നിവർ വിജയികളായി. അക്കാഫ് ഇവൻ്റ്സ് പ്രസിഡന്റ്‌ ചാൾസ് പോൾ ഉദ്ഘാടനം ചെയ്തു. ആസ്ക്‌ പ്രസിഡന്റ്‌ സുനിൽ ഉണ്ണീരി അധ്യക്ഷത വഹിച്ചു.

planet fashion

പ്രോഗ്രാം കൺവീനർ ഷാജഹാൻ സിങ്കം സ്വാഗതം ആശംസിച്ചു.  അക്കാഫ് ട്രഷറർ ജൂഡിൻ, ആസ്ക് ബാഡ്മിന്റൺ ജോയിൻ കൺവീനർ സൈഫ് എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. 

ജനപങ്കാളിത്തം കൊണ്ടും മികച്ച ടീമുകളുടെ പ്രകടനം കൊണ്ടും ടൂർണമെൻ്റ് ഉന്നത നിലവാരം പുലർത്തി. ജന. സെക്രട്ടറി ജയകൃഷണൻ, ട്രഷറർ അർഷാദ് എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി. സ്പോർട്സ് സെക്രെട്ടറി ദീപക് ഗോപി നന്ദി പറഞ്ഞു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.