mehandi new

എസ്‌ എസ്‌ എഫ് ചാവക്കാട് ഡിവിഷൻ സാഹിത്യോത്സവ് – എളവള്ളി സെക്ടർ ജേതാക്കൾ

fairy tale

ചാവക്കാട്: മുപ്പത്തിയൊന്നാമത്  ചാവക്കാട് ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു.

planet fashion

രണ്ട് ദിനങ്ങളിലായി മുന്നൂറിലേറെ പ്രതിഭകളുമായി ചാവക്കാട് പുന്നയിൽ നടന്ന സാഹിത്യോത്സവ് ഞായറാഴ്ച രാത്രിയോടെ സമാപിച്ചു. വട്ടേക്കാട് ഹൈദ്രോസ് തങ്ങളുടെ പ്രാർത്ഥനയോടെ ആരംഭിച്ച സമാപന സംഗമം എസ്‌ എസ്‌ എഫ് മുൻ സംസ്ഥാന പ്രസിഡന്റ്‌ പി കെ ബാവ ദാരിമി ഉദ്ഘടനം ചെയ്തു. 

എൻ. കെ അക്ബർ എം.എൽ.എ മുഖ്യാഥിതിയായി. എസ് എസ്‌ എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി അതീഖുറഹ്മാൻ സന്ദേശ പ്രഭാഷണം നടത്തി. അബ്ദുൽ വാഹിദ് നിസാമി, സയ്യിദ് ഹുസ്സൈൻ സഖാഫി മമ്പുറം, കുഞ്ഞി മുഹമ്മദ് ഹാജി, അയ്യൂബ് പുന്ന, നൗഷാദ് സഖാഫി, ജാബിർ അഹ്‌സനി, കെ വി ഷാനവാസ്, എസ് എസ് എഫ് തൃശൂർ ജില്ല സെക്രട്ടറിമാരായ മുനീർ ഖാദിരി, ത്വാഹിർ ചേറ്റുവ എന്നിവർ സംബന്ധിച്ചു. മാസിൻ അഹ്സനി അധ്യക്ഷനായ വേദിയിൽ സിയാദ് പെരുവല്ലൂർ സ്വാഗതവും ബാദുഷ സഖാഫി നന്ദിയും പറഞ്ഞു. ആറു സെക്ടറുകൾ തമ്മിലുള്ള മത്സരത്തിൽ അഞ്ഞൂറ്റി അറുപത്തിയഞ്ച് പോയിന്റ്‌ നേടി എളവള്ളി സെക്ടർ ജേതാക്കളായി. നാനൂറ്റി എഴുപത്തിരണ്ട് പോയിന്റ് നേടി കടപ്പുറം സെക്ടർ രണ്ടാം സ്ഥാനവും നാനൂറ്റി നാല്പത്തിയാറ് പോയിന്റ് നേടി ചാവക്കാട് സെക്ടർ മൂന്നാം സ്ഥാനവും നേടി. മുപ്പത്തിരണ്ടാമത് എഡിഷൻ സാഹിത്യോത്സവിന് ആഥിതേയരാവുന്ന ചാവക്കാട് സെക്ടറിന് വേദിയിൽ പതാക കൈമാറി.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.