mehandi new

എസ്എസ്എഫ് വിദ്യാർത്ഥി കോൺഗ്രസ്സ് സമാപിച്ചു

fairy tale

ചാവക്കാട് : എസ് എസ് എഫ് ചാവക്കാട് ഡിവിഷൻ സംഘടിപ്പിച്ച സ്റ്റുഡന്റസ് കോൺഗ്രസ്‌ സമാപിച്ചു. ‘വിദ്യാർഥികൾ തന്നെയാണ് വിപ്ലവം’ എന്ന സംസ്ഥാന ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

planet fashion

ചാവക്കാട് ഐ.ഡി.സി കാമ്പസിൽ നടന്ന സമ്മേളനം എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് റഊഫ് മിസ്ബാഹി ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ്‌ അൽത്താഫ് മുസ്ലിയാർ മാട്ടുമ്മൽ അധ്യക്ഷത വഹിച്ചു.

ലിബറിസം ലൈംഗികത അരാചക ജീവിതം, നേരിന്റെ രാഷ്രീയം, നിലപാട്, വിദ്യാർഥിത്വം-വിദ്യാഭ്യാസം തുടങ്ങിയ വിവിധ സെഷനുകളിൽ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എൻ.എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി, എസ് എസ് എഫ് സംസ്ഥാന ജ. സെക്രട്ടറി അഷ്ഹർ മാസ്റ്റർ പത്തനംതിട്ട, എം ജുബൈർ, സ്വാദിഖലി ബുഖാരി എന്നിവർ ക്ലാസുകൾ നയിച്ചു.

നേരിന്റെ രാഷ്ടീയം എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ ഹസ്സൻ മുബാറക്, കെ പി സന്ദീപ് എന്നിവർ പങ്കെടുത്തു.

എസ് എസ് എഫ് കാമ്പസ് സിഡിക്കേറ്റ് സിദ്ധീഖലി ചർച്ച നയിച്ചു.
സയ്യിദ് ഹൈദ്രോസ് തങ്ങൾ, നൂറുദ്ധീൻ സഖാഫി, മുനീർ ഖാദിരി, അഷ്റഫ് സഖാഫി, നിഷാർ മേച്ചേരിപ്പടി തുടങ്ങിയവർ സംബന്ധിച്ചു.

ഡിവിഷൻ ജ.സെക്രട്ടറി അബൂതാഹിർ ചേറ്റുവ സ്വാഗതവും ഇസ്മാഈൽ സഖാഫി നന്ദിയും പറഞ്ഞു.

Ma care dec ad

Comments are closed.