mehandi new

ഗുരുവായൂർ സെന്റ് ആന്റണീസ് പള്ളി തിരുനാൾ ഭക്തി നിർഭരമായി ആഘോഷിച്ചു

fairy tale

ഗുരുവായൂർ : സെന്റ് ആന്റണീസ് പള്ളി തിരുനാൾ ഭക്തി നിർഭരമായി ആഘോഷിച്ചു. തിരുനാൾ ദിവ്യബലിക്ക് ആകാശ പറവ ആശ്രമ കേന്ദ്രം ഡയറക്ടർ ഫാ. ജോഷി കണ്ണമ്പുഴ മുഖ്യ കാർമികനായി. അതിരൂപത അസി. പ്രൊക്യുറേറ്റർ ഫാ. ലിൻസൻ തട്ടിൽ സന്ദേശം നൽകി. ഫാ. ജിയോ തരകൻ സഹകാർമികനായി. ഞായറാഴ്ച രാവിലെ നടന്ന ദിവ്യബലിക്ക് വികാരി ഫാ. പ്രിന്റോ കുളങ്ങര കാർമികനായി. വൈകീട്ട് നാലിന് നടന്ന ദിവ്യബലിക്ക് ഫാ. ജിൻസൻ ചിരിയങ്കണ്ടത് കാർമികനായി. തുടർന്ന് പ്രദക്ഷിണം നടന്നു.

planet fashion

വൈകീട്ട് കലാസദന്റെ ഗാനമേള അരങ്ങേറി. വികാരി ഫാ. പ്രിന്റോ കുളങ്ങര, കൈക്കാരന്മാരായ ഒ.സി. ബാബുരാജൻ, ലോറൻസ് നീലങ്കാവിൽ , പ്രിൻസൻ തരകൻ, ജനറൽ കൺവീനർ തോംസൺ ചൊവ്വല്ലൂർ എന്നിവർ നേതൃത്വം നൽകി.

Ma care dec ad

Comments are closed.