mehandi new

തോമാ ശ്ലീഹാ 1950 മത് രക്തസാക്ഷിത്വ വാർഷിക വിശ്വാസ സംഗമം ഞായറാഴ്ച പാലയൂരിൽ – മാർപാപ്പയുടെ ഇന്ത്യൻ സ്ഥാനപതി പങ്കെടുക്കും

fairy tale

പാലയൂർ : മാർ തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 – )o ജൂബിലി വർഷത്തോടനുബന്ധിച്ച് 2022 ജൂലായ് 3 ന് ഞായറാഴ്ച പാലയൂരിൽ മഹാ ജൂബിലി വിശ്വാസ സംഗമം. മാർപ്പാപ്പയുടെ ഇന്ത്യൻ സ്ഥാനപതി അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ച്ബിഷപ്പ് ലെയോ പോൾദോ ജിറേല്ലി ഉദ്ഘാടനം ചെയ്യും. മേജർ ആർച്ച്ബിഷപ്പ് മാർ ജോർജ് കർദ്ദിനാൾ ആലഞ്ചേരി അദ്ധ്യക്ഷത വഹിക്കും.

ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, മാർ ജെയ്ക്കബ് തൂങ്കുഴി, മോസ്റ്റ് റവ.ഡോ വർഗീസ് ചക്കാലക്കൽ (കെ സി ബി സി വൈസ് പ്രസിഡണ്ട് ), മോസ്റ്റ് റവ.ഡോ സെബാസ്റ്റ്യൻ ഫ്രാൻസിസ് മേച്ചേരി (മലേഷ്യയിലെ പെനാൻ രൂപതാധ്യക്ഷൻ, President of CBCMSB), മാർ ടോണി നീലങ്കാവിൽ , മാർ പോൾ ആലപ്പാട്ട് (രാമനാഥപുരം രൂപതാധ്യക്ഷൻ ), പൗരസ്ത്യ കൽദായ സുറിയാനി മെത്രാപോലീത്തമാർ അപ്രേം, കേരള റവന്യൂ വകുപ്പുമന്ത്രി കെ രാജൻ, വികാരി ജനറാൾമാരായ മോൺ. ജോസ് വല്ലൂരാൻ, മോൺ ജോസ് കോനിക്കര , മോൺ. ജിജോ ചാലക്കൽ (വികാരി ജനറാൾ പാലക്കാട് രൂപത), മോൺ. ജോസ് മഞ്ഞളി (വികാരി ജനറാൾ ഇരിങ്ങാലക്കുട രൂപത), റവ ഫാദർ ഡൊമിനിക് തലക്കോടൻ, റവ ഫാദർ ഡേവിസ് കണ്ണമ്പുഴ, മറ്റു വിശിഷ്ടാതിഥികൾ എന്നിവർ പങ്കെടുക്കും.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് വിശിഷ്ടാതിഥികളെ പാലയൂർ തീർത്ഥകേന്ദ്രത്തിന്റെ കവാടത്തിൽ വെച്ച് സ്വീകരിച്ച് ആനയിക്കും. 2.45 ന് തീർത്ഥകേന്ദ്രത്തിന്റെ തർപ്പണ തിരുനാളിന്റെ കൊടികയറ്റം പിതാക്കന്മാർ നിർവ്വഹിക്കും. തുടർന്ന് പിതാക്കന്മാരുടെ കാർമ്മികത്വത്തിൽ സമൂഹ ദിവ്യബലി. സ്റ്റേജിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് ദിവ്യബലി നടത്തുന്നത്. ആൻഡ്രൂസ് താഴത്ത് മുഖ്യ കാർമ്മികത്വം വഹിക്കും. വത്തിക്കാൻ പ്രതിനിധി അപ്പസ്തോലിക് നൂൺഷ്യോ ലെയോ പോൾദോ ജിറേല്ലി തോമാശ്ലീഹായുടെ തിരുശേഷിപ്പു കൊണ്ടുള്ള ആശീർവ്വാദം നൽകും. പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ മേരി റെജീന വിശ്വാസ പ്രതിജ്‌ഞ ചൊല്ലി കൊടുക്കും. 300-ഓളം പേരടങ്ങുന്ന ഗായകസംഘം സമൂഹ ദിവ്യബലിക്കു ഗാനങ്ങൾ ആലപിക്കും. സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് കർദ്ദിനാൾ ആലഞ്ചേരി ദിവ്യബലിക്കു ശേഷം ചേരുന്ന മഹാ ജൂബിലി വിശ്വാസ സംഗമം പൊതുസമ്മേളനത്തിന് അധ്യക്ഷത വഹിക്കും.

വിശ്വാസ സംരക്ഷണയാത്ര ജൂലായ് 2 ശനിയാഴ്ച

ചെന്നൈയിലെ മൈലാപ്പൂർ കത്തീഡ്രലിലെ മാർ തോമാശ്ലീഹായുടെ കബറിടത്തിൽ നിന്നുള്ള ദീപശിഖയും മാർ തോമാ ശ്ലീഹ കുത്തേറ്റു മരിച്ച മൗണ്ട് സെന്റ് തോമാസിൽ നിന്നുള്ള മണ്ണും, മലയാറ്റൂരിൽ നിന്നും കൊണ്ടുവരുന്ന പതാകയും അഴീക്കോടു നിന്ന് കൊണ്ടുവരുന്ന തോമാശ്ലീഹായുടെ ഛായ ചിത്രവും വഹിച്ചു കൊണ്ടുള്ള വിശ്വാസ സംരക്ഷണ യാത്ര കത്തോലിക്കാ കോൺഗ്രസ്, കെ സി വൈ എം, സി എൽ സി, ജീസസ് യൂത്ത് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ ജൂലായ് 2 ശനിയാഴ്ച പതിനാറ് ഫൊറാനകളിലേയും വിവിധ കേന്ദ്രങ്ങളിലെയും സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകീട്ട് 5 ന് ചാവക്കാട് സംഗമിക്കും.

ചാവക്കാട് മുൻസിപ്പൽ ഓഫീസ് പരിസരം വസന്തം കോർണറിൽ നടക്കുന്ന സമാപന സംഗമം തൃശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനം ചെയ്യും. റവ ഡോ ഡേവിസ് കണ്ണമ്പുഴ, റവ ഫാദർ വർഗീസ് കുത്തൂർ, അഡ്വ ബിജു കുണ്ടുകുളം, കൺവീനർ പി ഐ ലാസർ മാസ്റ്റർ, തുടങ്ങിയവർ പ്രസംഗിക്കും. അതിനു ശേഷം വിശ്വാസ സംരക്ഷണയാത്ര പാലയൂർ ദേവാലയത്തിലേക്ക് പദയാത്രയായി എത്തിചേരും. പദയാത്രയിൽ ദീപശിഖ, മണ്ണ്, പതാക, ഛായ ചിത്രം എന്നിവ വഹിച്ച് മഹാ ജൂബിലി വിശ്വാസ സംഗമം കമ്മിറ്റി അതിരൂപത സെക്രട്ടറി സി കെ ജോസ്, സംഘടനാ ഏകോപന സമിതി അതിരൂപത സെക്രട്ടറി ഡോ. ടോണി ജോസഫ്, വിവിധ ഭക്തസംഘടനാ അതിരൂപത ജനറൽ സെക്രട്ടറിമാരായ എൻ പി ജാക്സൺ മാസ്റ്റർ, അഖിൽ ജോസ്, ഫെസിൻ മാത്യു, ജെറിൻ ജോയ് , എന്നിവർ പദയാത്രയിൽ പങ്കെടുക്കുകയും ദേവാലയത്തിൽ സജ്ജമാക്കിയ പ്രത്യേക സ്ഥലത്ത് സ്ഥാപിക്കുകയും ചെയ്യും. വിശ്വാസ സംരക്ഷണയാത്ര ദേവാലയ കവാടത്തിലെത്തിച്ചേരുമ്പോൾ സി എൽ സി സംഘടന ഫ്ലാഷ് മോബ് അവതരിപ്പിക്കും.

റവ ഡോ ഡേവിസ് കണ്ണമ്പുഴ (ആർച്ച് പ്രീസ്റ്റ് / വർക്കിംഗ് ചെയർമാൻ), റവ ഫാദർ മിഥുൻ വടക്കേത്തല (സഹ വികാരി), പി ഐ ലാസർ മാസ്റ്റർ (അതിരൂപത കൺവീനർ), സി കെ ജോസ് (അതിരൂപത സെക്രട്ടറി), കെ ജെ തോമാസ് ( കൈക്കാരൻ), ഫ്രാൻസിസ് ചിരിയങ്കണ്ടത്ത് (തിരുനാൾ കമ്മിറ്റി ജനറൽ കൺവീനർ) എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Meem travels

Comments are closed.