mehandi new

ഉറച്ച ചുവടുകൾ നാലു പേരും വിജയികൾ – ദേശീയ ഗെയിംസിൽ സ്വർണ്ണം ചാവക്കാടിനിത് അഭിമാന മുഹൂർത്തം

fairy tale

ഗോവ :  മുപ്പത്തി ഏഴാംമത്‌ ഗോവ ദേശീയ ഗെയിംസിൽ  സ്വർണ്ണം നേടി ചാവക്കാടിന് അഭിമാനമായി നാലുപേർ. കളരിപയറ്റിൽ ചാവക്കാട് നഗരസഭക്ക്‌ രണ്ടു സ്വർണ്ണം.  കെട്ടു കാരി പയറ്റ്, ഉടവാൾ പയറ്റ് എന്നീ ഇനങ്ങളിലാണ് വിജയം. ചാവക്കാട് ബേബി റോഡ് സ്വദേശി  മുരളി മകൻ എം എം വിനായക്, ഇരട്ടപ്പുഴ ഗോപാലൻ മകൻ ഒ ജി ഗോകുൽ, പൂക്കുളം കൊമ്പൻ ഷാജി മകൻ കെ എസ് അജീഷ്, വല്ലഭട്ട ദിനേശൻ ഗുരുക്കളുടെ മകൻ  കെ പി ആനന്ദ് എന്നിവരാണ് ഗോവ ഗെയിംസ് കളരിപ്പയറ്റിൽ വിജയികളായി നാടിന്റെ അഭിമാനമായത്.  മെയ് പയറ്റിൽ വി കെ എം കളരിയിലെ വിദ്യാർത്ഥി കുന്നംകുളം ആരുവായ് സ്വദേശി അഭിരാം സ്വർണ്ണം നേടി. ഇതോടെ ഗോവ ദേശീയ ഗെയിംസിൽ തൃശൂർ ജില്ല മൂന്നു സ്വർണ്ണം നേടി. കേരള ടീമിന്റെ ഭാഗമായി ഗോവ ദേശീയ ഗെയിംസിൽ പങ്കെടുത്ത തൃശൂർ ജില്ലയിൽ നിന്നുള്ള അഞ്ചംഗ ടീം, പങ്കെടുത്ത ഇനങ്ങളിലെല്ലാം വിജയികളായി.

planet fashion

ഒക്ടോബർ 29 നു ഗോവയിൽ ആരംഭിച്ച മുപ്പത്തി ഏഴാംമത്‌ ദേശീയ ഗെയിംസിൽ നവംബർ,7, 8 തിയതികളിലായി കാംപൽ ഓപ്പൺ ഗ്രൗണ്ടിലാണ് കളരിപ്പയറ്റ് മത്സരങ്ങൾ നടക്കുന്നത്. കളരിപ്പയറ്റ് ഒരു മത്സര ഇനമായി ദേശീയ ഗെയിംസിൽ ഉൾപ്പെടുത്തുന്നത് ഇതാദ്യമാണ്.  വിനായകും ആനന്ദും കെട്ട്കാരി പയറ്റിലും, അജീഷും ഗോകുലം വാൾ പയറ്റ് ഇനങ്ങളിലുമാണ് മത്സരിച്ചത്. സംസ്ഥാന കളരിപ്പയറ്റ് അസോസിയേഷൻ പ്രസിഡണ്ടും ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറെഷൻ ടെക്‌നിക്കൽ ഒഫീഷ്യലുമായ കെ പി കൃഷ്ണദാസ് ഗുരുക്കൾ തൃശൂർ ജില്ലാ കളരിപയറ്റ് അസോസിയേഷൻ സെക്രട്ടറി ദിനേശൻ ഗുരുക്കൾ എന്നിവരും ടീമിനൊപ്പം ഗോവയിലുണ്ട്.

Jan oushadi muthuvatur

Comments are closed.