mehandi new

അച്ചാര്‍ കമ്പനിക്കെതിരെ സമരം – പിരിവ് നല്‍കാത്തതിന്‍റെ പേരിലെന്ന്

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

പുന്നയൂര്‍: കുരഞ്ഞിയൂര്‍ അച്ചാര്‍ കമ്പനി പൂട്ടിക്കാന്‍ സമരം ചെയ്യുന്നത് ആവശ്യപ്പെട്ട പണം നല്‍കാത്തതിനാലാണെന്ന് ഉടമകള്‍.
15 കോടി ചെലവിട്ട് നല്ല നിലയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന കുരഞ്ഞിയൂര്‍ അച്ചാര്‍ കമ്പനിയില്‍ പിരിവെടുക്കാനത്തെിയ വ്യക്തിക്ക് ആവശ്യപ്പെട്ട പണം നല്‍കാത്തതിന്‍്റെ പക പോക്കലാണ് ഇപ്പോള്‍ നടക്കുന്ന സമരത്തിനു പിന്നിലെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പി.ജെ ആ¤്രഗാ ഫുഡ്സ ്പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ചെയര്‍മാന്‍ കെ കെ ജോഷി, മാനേജംങ് ഡയറക്ടര്‍ സി പത്മകുമാര്‍ എന്നിവര്‍ ആരോപിച്ചു.
ഇപ്പോള്‍ കമ്പനിക്കെതിരെ സമരം നടത്തുന്നതിന് നേതൃത്വം നല്‍കുന്ന വ്യക്തി അയാളുടെ ബന്ധു നടത്തുന്ന നൃത്ത വിദ്യാലയത്തിന്‍്റെ വാര്‍ഷികാഘോഷത്തിന്‍്റെ പേരിലാണ് പണമാവശ്യപ്പെട്ടത്. എന്നാല്‍ തങ്ങള്‍ നല്‍കിയ തുക പൊരാതെ വീണ്ടും ഇയാള്‍ പണമാവശ്യപ്പെടുകയായിരുന്നു. ഇക്കാര്യം ബോധ്യപ്പെട്ടതിനാലാണ് ഇയാളുടെ പ്രചാരണം കേട്ട് ഇയാള്‍ക്കൊപ്പം ആദ്യം സമരം തുടങ്ങിയ പ്രമുഖ രാഷ്ട്രീയ കക്ഷികളില്‍ പെട്ടവര്‍ പിന്തിരിഞ്ഞത്. കമ്പനിയില്‍ നിന്ന് മാലിന്യം പുറത്ത് തള്ളുന്നുവെന്നും ജനങ്ങള്‍ക്കെ ദോഷമുണ്ടാക്കുന്നുവെന്നും ആരോപിച്ചാണ് നേതാവിന്‍്റെ വാക്ക് കേട്ട് സത്യമെന്തെന്ന് അന്വേഷിക്കാതെ ഇയാള്‍ക്ക് പിന്തുണമയുമായി ചിലര്‍ സമരത്തിന് പിന്തുണ നല്‍കിയിരിക്കുന്നത്. സംശയമുള്ള ആര്‍ക്കും എപ്പോഴും കമ്പനിയില്‍ വന്ന് സത്യം മനസ്സിലാക്കണമെന്ന് ഇരുവരും സമീപ വാസികളോടും സമരത്തിന് പിന്തുണ നല്‍കുന്നവരോടും അഭ്യര്‍ത്ഥിച്ചു. നിസാര കാരണങ്ങള്‍ ആരോപിച്ച് കമ്പനി പൂട്ടിക്കാന്‍ തല്‍പ്പരകക്ഷികല്‍ ശ്രമിക്കുമെന്ന് 15 കോടി ചെലലവിട്ട് നാട്ടില്‍ ഇത്തരത്തിലൊരു ഫാക്ടറി ആരംഭിക്കും മുമ്പെ ചിലര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. നൂറിലേറെ പേരാണിവിടെ
ജോലിക്കത്തെുന്നത്. ഇവരെ പോലും പട്ടിണിക്കിട്ടാണ് കഴിഞ്ഞ രണ്ടാഴ്ച്ച മുമ്പേ കമ്പനി പൂട്ടിച്ചത്. ഇപ്പോള്‍ കമ്പനി തുറക്കാന്‍ വിധി വന്നയുടനെ പഴയ പ്രതികാരം മനസില്‍ വെച്ചാണ് സമരം ഇയാള്‍ ആരംഭിച്ചത്. കമ്പനി നല്ല രീതിയില്‍ നടത്തി കൊണ്ടുപോകാന്‍ നടപടിയെടുക്കണമെന്നും ഇതുവരെയുണ്ടായ നഷ്ടങ്ങള്‍ ചൂണ്ടിക്കാണിച്ച് പത്മകുമാര്‍ മുഖ്യമന്ത്രിയെ സമീപിച്ചിരിക്കുകയാണ്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Jan oushadi muthuvatur

Comments are closed.