തിരുവത്രയിൽ ശക്തമായ കാറ്റും മഴയും – വന്മരം വീടിനു മുകളിലേക്ക് വീണ് അപകടം

ചാവക്കാട്: തിരുവത്ര ഇഎംഎസ് നഗറിൽ. ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വലിയ മരം കടപുഴകി വീണ് വീടിന് കേടുപാടുകൾ സംഭവിച്ചു. തിരുവത്ര ഇഎംഎസ് നഗറിൽ തൊണ്ടൻ കേരൻ റഫീഖിന്റെ വീടിനാണ് ഭാഗികമായി കേടുപാടുകൾ സംഭവിച്ചത്. വീടിന്റെ സൺ ഷഡ്, വാട്ടർ ടാങ്ക്, പ്ലംബിംഗ് ചെയ്ത പൈപ്പുകൾ എന്നിവയ്ക്കെല്ലാം കേടുപാടുകൾ സംഭവിച്ചു.

Comments are closed.