mehandi new

ചാവക്കാട് കടപ്പുറത്തെ കടലാമകളുടെ സുരക്ഷിത തീരമാക്കാൻ കഴിഞ്ഞത് വിദ്യാർത്ഥികളും നാട്ടുകാരും ഒത്തൊരുമിച്ചതിനാൽ

fairy tale

planet fashion

ഗുരുവായൂർ : മമ്മിയൂർ എൽ എഫ് കോളേജിലെ സുവോളജി അസോസിയഷൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കടലാമ സംരക്ഷണ പ്രവർത്തകനും ശാസ്ത്രപ്രചാരകനുമായ എൻ ജെ ജെയിംസ് നിർവഹിച്ചു.

വിദ്യാർത്ഥികളും കടലോര സമൂഹവും ഒത്തൊരുമിച്ചതിനാലാണ് ചാവക്കാട് കടപ്പുറത്തെ കടലാമകളുടെ സുരക്ഷിത തീരമാക്കാൻ കഴിഞ്ഞെ തെന്ന് അദ്ദേഹം പറഞ്ഞു.
പ്രകൃതി നീരീക്ഷണ ടൂറിസത്തിന് ചാവക്കാട് കടപ്പുറത്തിന് അനന്തസാധ്യതയുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

എൽ എഫ് കോളേജ് പ്രിൻസിപ്പൽ ഡോ. ജീസ്മ തെരേസ് അദ്ധ്യക്ഷത വഹിച്ചു. ജന്തുശാസ്ത്രവിഭാഗം മേധാവി ഡോ. സി. സ്വപ്ന ജോണി, അസോസിയേഷൻ സെക്രട്ടറി ട്രീസമോൾ സി.ജെ, മെറിൻ ഷാജു, മേബിൾ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.

Macare health second

Comments are closed.