mehandi new

പുത്തൻകടപ്പുറത്ത് നിന്നും ബാംഗ്ലൂരിലേക്ക് വിമാനത്തിൽ പഠനയാത്ര നടത്തി വിദ്യാർത്ഥികൾ

fairy tale

ചാവക്കാട് : പുത്തൻകടപ്പുറം ഗവ. റീജിയണൽ ഫിഷറീസ് ടെക്നിക്കൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾ ഫ്ളൈറ്റിൽ ബാംഗ്ലൂരിലേക്ക് പഠന യാത്ര നടത്തി. 25 വിദ്യാർത്ഥികളും 5 അധ്യാപകരുമടങ്ങുന്ന സംഘം 22 ന് രാവിലെ 5.10 ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ഇൻഡിഗോ എയർലൈൻസിൽ ആണ് ബാഗ്ലൂരിലേക്ക് വിമാന യാത്ര നടത്തിയത്.

planet fashion

ഇസ്കൺ ടെമ്പിൾ, വിശ്വേശ്വരയ്യ മ്യൂസിയം, കബൺപാർക്ക്, വിധാൻ സൗധ, ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡൻ, ബാംഗ്ലൂർ മെട്രോ  എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് ട്രെയിനിൽ നാട്ടിലേക്ക് തിരിച്ചു. ഇന്നലെ പുലർച്ചെ ബാംഗ്ലൂരിൽ എത്തിയ സംഘം ഒരു ദിവസം പൂർണ്ണമായും അവിടെ ചിലവഴിച്ച് ഇന്ന് വൈകുന്നേരം ആറുമണിയോടെ ചാവക്കാട് തിരിച്ചെത്തി. ഫിഷറീസ് വകുപ്പാണ് പഠനയാത്രയുടെ ചെലവ് വഹിച്ചത്. ഹെഡ്മിസ്ട്രസ് ഷാജിത എൻ.എം. അധ്യാ കരായ അനിത, കാതറിൻ,സീന, റിജിൽ എന്നിവർ യാത്രാ സംഘത്തിൽ ഉണ്ടായിരുന്നു.

Macare 25 mar

Comments are closed.