വയനാട് ദുരന്തത്തിൽ മരണ മടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ ശേഖരിച്ചും വിദ്യാർത്ഥികൾ
ചാവക്കാട് : വയനാട് പ്രകൃതിദുരന്തത്തിൽ മരണ മടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ ശേഖരിച്ചും വിദ്യാർത്ഥികൾ. തിരുവത്ര പുത്തൻകടപ്പുറം ജി എ ഫ് യു പി സ്കൂൾ സ്റ്റാൻഡ് വിത്ത് വയനാട് എന്ന ബാനറിൽ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാൻ അടുത്ത മൂന്ന് ദിവസങ്ങളിലായി അവസരമൊരുക്കിയിട്ടുണ്ട്.
ഓവുങ്ങൽ മദ്രസ്സയിലെ വിദ്യാർഥികൾ വയനാടിലെ ദുരിത ബാധിതരായ സഹോദരങ്ങൾക്ക് വേണ്ടി ചാവക്കാട്ടെ ആലുംപടി, ഓവുങ്ങൽ ഗ്രാമ പ്രദേശങ്ങളിലെ കടയിലും വീടു കളിലും കളക്ഷൻ നടത്തി. മദ്രസ വിദ്യാർഥികളായ അഫ്‌ലഹ്, അമീൻ ഫാരിസ, ഷെഹസാദ്, നാജിഹ്, റാസിൻ, ഹംദാൻ, ഹാഷിം, ഷുഹൈബ് എന്നിവർ കളക്ഷനിൽ പങ്കാളികളായി.
പുത്തൻകടപ്പുറം ജി എ ഫ് യു പി സ്കൂൾ ഹെഡ് മിസ്ട്രെസ് പി കെ റംല, സീനിയർ അധ്യാപിക എം കെ ജാസ്മിൻ, സയന ചായൂർ, പി ബി പ്രിയ, സി. ജെ ജിൻസി, ഹസീന, ലിൻസി വി തോമസ്, പി ആർ റജില, എം കെ സലീം എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ സ്റ്റാൻഡ് വിത്ത് വയനാട് പ്രോഗ്രാം നടത്തുന്നത്.
Comments are closed.