mehandi new

സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് പാസിംഗ് ഔട്ട് പരേഡ് നടത്തി

fairy tale

എടക്കഴിയൂർ : സീതി സാഹിബ് മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡൻറ് പോലീസ് കേഡക്റ്റ്  പ്രൊജക്റ്റ് 2023 – 25 ബാച്ച് സീനിയർ കേഡറ്റുകൾക്കുള്ള പാസിംഗ് ഔട്ട് പരേഡ് നടത്തി. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് നബീസക്കുട്ടി വലിയകത്ത് പരേഡിന്റെ സല്യൂട്ട് സ്വീകരിച്ചു. ഗുരുവായൂർ ഡിവിഷൻ എസ് പി സി പ്രൊജക്റ്റ്  എ എസ് എൻ ഒ ശ്രീജി കേഡറ്റുകൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 

planet fashion

മാനേജർ ആർ പി സിദ്ദീഖ്, പുന്നയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ എ സി ബാലകൃഷ്ണൻ, ഹെഡ്മാസ്റ്റർ ജോഷി ജോർജ്, പി ടി എ പ്രസിഡണ്ട് സുരേന്ദ്രൻ, സി പി ഒ പികെ സിറാജുദീൻ, എ  സി പി ഒ പിഎം ഷാജിന, എസ് ആർ ജി കൺവീനർ മിനി പീറ്റർ, എസ് പി സി ഗാർഡിയൻസ് എന്നിവരും അധ്യാപകരും രക്ഷാകർത്താക്കളും, പയനിയർ സൂപ്പർ സീനിയർ കേഡറ്റുക്കളും പങ്കെടുത്തു.

പരേഡ് കമാൻഡർ അനു കൃഷ്ണ, പരേഡ് സെക്കൻഡ് കമാൻഡർ ലിയ പി എ, ഫസ്റ്റ് പ്ലട്യൂൺ കമാൻഡർ തെൻഹ നർഗീസ്, സെക്കൻഡ് പ്ലട്യൂൺ കമാൻഡർ മുഹമ്മദ് ഷഹബാസ് എന്നിവർ വിശിഷ്ടാതിഥിയിൽ നിന്ന് സമ്മാനങ്ങൾ ഏറ്റുവാങ്ങി.

Jan oushadi muthuvatur

Comments are closed.