ലോക തപാൽ ദിനത്തിൽ വിദ്യാർത്ഥികൾ പോസ്റ്റൊഫീസ് സന്ദർശിച്ചു

ചാവക്കാട് : ലോക തപാൽ ദിനത്തിൽ പുത്തൻകടപ്പുറം ജി എഫ് യു പി സ്കൂൾ വിദ്യാർത്ഥികൾ തിരുവത്ര പോസ്റ്റൊഫീസ് സന്ദർശിച്ചു. പോസ്റ്റൊഫീസിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ചു പോസ്റ്റ്‌മാസ്റ്റർ പ്രകാശ് നായരും സേവിങ് ഡെപ്പോസിറ്റി നെ പ്രധാന്യത്തെ കുറിച്ച് ആർ ഡി ഏജന്റ് ശീലരാജനും വിശദീരിച്ചു.

അധ്യാപകരായ പി ആർ റജില, എം കെ സലീം, ലിൻസി വി തോമസ്, സയന ചാഴൂർ, കെ എച് ഷീജ, സി. ജെ ജിൻസി എന്നീ അധ്യാപകരുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ പോസ്റ്റോഫീസ് സന്ദർശിച്ചത്.

Comments are closed.