mehandi new

വിദ്യാർത്ഥികൾക്ക് എൽഇഡി ബൾബ് നിർമാണ പരിശീലനം നൽകി

fairy tale

അഞ്ചങ്ങാടി : കടപ്പുറം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ എൽഇഡി ബൾബ് നിർമാണ പരിശീലനം സംഘടിപ്പിച്ചു. എൻവയൺമെന്റ് എജുക്കേഷൻ പ്രോഗ്രാമുമായി ബന്ധപ്പെട്ട സ്കൂൾ പ്രൊജക്റ്റ് 2025 ന്റെ ഭാഗമായി അഞ്ചു മുതൽ എട്ടാം ക്ലാസ് വരെയുള്ള തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കാണ് എൽഇഡി ബൾബ് നിർമാണത്തിൽ പരിശീലനം നൽകിയത്. കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  സാലിഹഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക രാജി ടീച്ചർ, കോഡിനേറ്റർ ജാസ്മിൻ ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു.

planet fashion

വിഎച്ച്എസ്ഇ വിഭാഗം അധ്യാപകൻ യദുകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ പരിശീലനത്തിൽ  സ്വന്തമായി 9 വാട്ട് ശേഷിയുള്ള എൽഇഡി ബൾബ് നിർമ്മിക്കാൻ  നാല്പതോളം വിദ്യാർത്ഥികൾ പരിശീലനം നേടി. കുട്ടികളിൽ ഊർജ്ജ സംരക്ഷണത്തിന്റെ അവബോധം കൊണ്ടുവരാനും, വിവിധ കുടിൽ  വ്യവസായങ്ങളിലൂടെ സംരംഭകരാവാനുള്ള സാധ്യതയും പരിശീലിപ്പിക്കുന്നതായിരുന്നു പരിപാടി.

Pharmacy wanted Chavakkad

Comments are closed.