mehandi new

പുന്നയൂർക്കുളം ജി.എം.എൽ.പി. സ്കൂൾ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ സമ്മാനിച്ചു

fairy tale

പുന്നയൂർക്കുളം : രുദ്ര കലാ സാംസ്‌കാരിക വേദി പുന്നയൂർക്കുളം ജി.എം.എൽ.പി. സ്കൂൾ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ സമ്മാനിച്ചു. നോട്ടുബുക്കുകൾ, പേനകൾ, ക്രയോൺസ്,  പെൻസിൽ, സ്കെയിൽ, റബർ, കട്ടർ തുടങ്ങിയവയാണ് നൽകിയത്. രുദ്ര കലാ സാംസ്‌കാരിക വേദി  ജനറൽ സെക്രട്ടറി ദിനേശ് പണിക്കർ ഹെഡ് മാസ്റ്റർ ഫസലുറഹ്മാന് പഠനോപകരണങ്ങൾ കൈമാറി. പ്രസിഡന്റ് വൈശാഖ് വത്സലൻ,  പ്രദീപ്. പി. കെ, മജീദ്. ഒ, ശാസ്ത്ര ശർമൻ,  ടോമി എസ് തലക്കോട്ടൂർ, പ്രജീഷ കെ എന്നിവർ പങ്കെടുത്തു.

Ma care dec ad

Comments are closed.