ഗുരുവായൂർ : പൊതുവിപണിയിൽ ഭക്ഷ്യ സാധനങ്ങളുടെ വില കുതിക്കുമ്പോൾ പൊതുജനത്തിന് ആശ്വാസമാവേണ്ട സപ്ലൈക്കോ സ്റ്റോറുകളിൽ സബ്‌സിടി നിരക്കിൽ ലഭ്യമാക്കേണ്ട ഭക്ഷ്യസാധനങ്ങളുടെ ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ സപ്ലൈക്കോ സ്റ്റോറിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
മുൻ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.എ ഗോപപ്രതാപൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പി.വി ബദറുദ്ധീൻ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ഹിമ മനോജ്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് തെബ്ഷീർ മഴുവഞ്ചേരി, ഐ എൻ ടി യു സി മണ്ഡലം പ്രസിഡന്റ് ഗോപി മനയത്ത്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ രഞ്ജിത്ത് പാലിയത്ത്, ഫദിൻരാജ്, ഹുസൈൻ എന്നിവർ പ്രസംഗിച്ചു.
യൂത്ത് കോൺഗ്രസ് നേതാക്കളായ ഷിഹാബ് ചാവക്കാട്, ആഷിക്ക് എങ്ങണ്ടിയൂർ, പി. ആർ പ്രകാശൻ, അശ്വിൻ ചാക്കോ, ഫാരിസ് അസീസ്, ദിപിൻ വി.ബി, ഗഫാർ ബ്ലാങ്ങാട് എന്നിവർ ധർണ്ണയ്ക്ക് നേതൃത്വം നൽകി.
അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/
Comments are closed.