mehandi new

മുതുവട്ടൂര്‍ മഹല്ല് അവധിക്കാല പഠന സഹവാസം തുടങ്ങി

fairy tale

ചാവക്കാട്: മുതുവട്ടൂര്‍ മഹല്ല് ദീനി ബോധവത്ക്കരണ സമിതിയുടെ നേതൃത്വത്തില്‍ മഹല്ലിലെ വിദ്യാര്‍ത്ഥികള്‍ക്കായി അവധിക്കാല പഠനസഹവാസ ക്യാംപ് ആരംഭിച്ചു.
മുതുവട്ടൂര്‍ പള്ളിയങ്കണത്തില്‍ മാര്‍ച്ച് 27വരെയുള്ള അഞ്ച് ദിവസങ്ങളിലായി നടക്കുന്ന സഹവാസ ക്യാംപ് ഡോ. അഷറഫ് ഉദ്ഘാടനം ചെയ്തു. കാലത്തിന്‍്റെ അപഥ സഞ്ചാരത്തില്‍ നിന്നും മുക്തി നേടാന്‍ ധാര്‍മ്മിക മൂല്യങ്ങളില്‍ ഉറച്ച് നിന്ന് നിരന്തരം കര്‍മ്മം ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. സയ്യിദ് ഹാരിസ് മുഖ്യപ്രഭാഷണം നടത്തി. മഹല്ല് ഖത്തീബ് സുലൈമാന്‍ അസ്ഹരി, മഹല്ല് പ്രസിഡണ്ട് എ.അബ്ദുല്‍ ഹസീബ്, കണ്‍വീനര്‍ ആര്‍.വി.അബ്ദുല്‍ റഷീദ്, സഹീം അഹ്മ്മദ്, ഷീബ നബീല്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി എ.വി.മുഹമ്മദ് സ്വാഗതവും സുഹറ നന്ദിയും പറഞ്ഞു. എല്ലാ ദിവസവും രാവിലെ 9 മുതല്‍ ഉച്ച ഒരു മണിവരെയാണ് ക്യാമ്പ്. വിവിധ ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ സുലൈമാന്‍ അസ്ഹരി, അഷറഫ് ശ്രമദാനി, ഷൗക്കത്തലി, അബ്ദുല്‍ഗഫൂര്‍, അബ്ദുല്‍ ഹസീബ്, ഷീബ നബീല്‍, ഫൗസിയ ടീച്ചര്‍, ഫാസില്‍ കരുവന്നൂര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ളാസെടുക്കും. സമാപന ദിവസം റഫീഖ് നിലമ്പൂരിന്‍്റെ മാജിക് പ്രദര്‍ശനവും വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളുമുണ്ടായിരിക്കും.

Royal footwear

Comments are closed.