mehandi new

കടപ്പുറം ബാലസഭ ഫുട്ബോൾ ടീമിന് ഇത്തിഹാദ് എഫ് സി യുടെ പിന്തുണ

fairy tale

കടപ്പുറം : തൃശ്ശൂർ ജില്ലയിലെ ബാലസഭ ടീം ഫുട്ബോൾ മത്സരത്തിൽ വിന്നേഴ്സ് ആയ കടപ്പുറം ബാലസഭ ഫുട്ബോൾ ടീമിനെ ഇത്തിഹാദ് എഫ് സി ഫുട്ബോൾ അക്കാദമി സിഇഒ അറക്കൽ കമറുദ്ദീൻ അഭിനന്ദിച്ചു. പരിശീലനം, മത്സരപങ്കാളിത്തം എന്നിവയിൽ പിന്തുണ നൽകാൻ ഇത്തിഹാദ് എഫ് സി സന്നദ്ധത അറിയിച്ചു. അബൂദാബി ആസ്ഥാനമായാണ് ഇത്തിഹാദ് എഫ് സി പ്രവർത്തിക്കുന്നത്.
കടപ്പുറം ബി കെ സി തങ്ങൾ സ്മാരക ഹാളിൽ ടീമിന് സംഘടിപ്പിച്ച അനുമോദന ചടങ്ങ് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഷിത കുണ്ടിയത് ഉദ്ഘാടനം ചെയ്തു.

planet fashion

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി പി മൻസൂർ അലി അധ്യക്ഷത വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശുഭ ജയൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി വി സുബ്രഹ്മണ്യൻ, വാർഡ് മെമ്പർ എ വി അബ്ദുൽ ഗഫൂർ, ബാലസഭ കൺവീനർ ഫൗസിയ ഉമ്മർ, ബാലസഭ അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാലിഹ ഷൗക്കത്ത് സ്വാഗതവും സിഡിഎസ് ചെയർപേഴ്സൺ ഷംസിയ തൗഫീഖ് നന്ദിയും പറഞ്ഞു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Jan oushadi muthuvatur

Comments are closed.