mehandi new

ഗുരുവായൂർ ക്ഷേത്രത്തിന്റെ നൂറ് മീറ്റർ ചുറ്റളവിൽ 306 സ്ഥാപനങ്ങൾ ഉൾപ്പെടുന്ന 6.95 ഏക്കർ ഭൂമി ഏറ്റെടുക്കുന്നു – കല്ലിടൽ പ്രവർത്തികൾ നാളെ തുടങ്ങും

fairy tale

ഗുരുവായൂർ: ക്ഷേത്രത്തിന് നൂറുമീറ്റർ ചുറ്റളവിൽ ഭൂമി ഏറ്റെടുക്കു ന്നതിന്റെ ഭാഗമായി ഭൂമിയുടെ അതിർത്തി നിർണയിച്ച് കല്ലിടൽ പ്രവൃത്തിയുടെ നടപടിക്രമങ്ങൾ നാളെ തുടങ്ങും. തൃശൂർ റവന്യു ലാൻഡ് അക്വിസിഷൻ വിഭാഗം ഉദ്യോഗസ്ഥരുടെ മേൽ നോട്ടത്തിലാണ് പ്രവൃത്തി തുടങ്ങുന്നത്. ക്ഷേത്ര മതിൽകെട്ടിൽ നിന്ന് 100 മീറ്റർ ചുറ്റളവിൽ 6.95 ഏ ക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. സാമൂഹ്യാഘാത പഠനം നടത്തിയ കേരളവോളന്ററി ഹെൽത്ത് സർവീസസിന്റെ കണ ക്ക് പ്രകാരം 30 താമസക്കാർ, 306 സ്ഥാപനങ്ങൾ, 125 ജീവനക്കാർ എന്നിങ്ങനെയാണ് ഇവിടെയു ള്ളത്.

2013 ഭൂമി ഏറ്റെടുക്കൽ ആക്ട് പ്രകാരം  ന്യായമായ നഷ്ടപരിഹാരം, പുനരധിവാസം, പുനസ്ഥാപനം എന്നിവ നൽകിയാണ്  ഭൂമി ഏറ്റെടുക്കുക. ഇതിനായി  ഗുരുവായൂർ ദേവസ്വം 200 കോടിരൂപ ബജറ്റിൽ ഉൾപ്പെടുത്തി നീക്കിവച്ചിട്ടുണ്ട്. ഇതിന് കമ്മീഷണറുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്.

Meem travels

Comments are closed.