സ്വച്ഛദാ ഹി സേവ; നെഹ്റു യുവ കേന്ദ്രയും നന്മ കലാകായിക സാംസ്കാരിക സമിതിയും ബ്ലാങ്ങാട് സെന്റർ വൃത്തിയാക്കി

ബ്ലാങ്ങാട്: തൃശ്ശൂർ നെഹ്റു യുവകേന്ദ്രയുടെയും നന്മ കലാകായിക സാംസ്കാരിക സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ സ്വച്ഛദാ ഹി സേവ ശുചിത്വ ക്യാമ്പയിന്റെ ഭാഗമായി ബ്ലാങ്ങാട് സെൻറ്റർ പരിസരം ശുചീകരിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പറും നന്മ കലാകായിക സാംസ്കാരിക സമിതിയുടെ ജനറൽ സെക്രട്ടറിയുമായ അഡ്വ: മുഹമ്മദ് നാസിഫ് ഉദ്ഘാടനം നിർവ്വഹിച്ചു. ശുചിത്വ ക്യാമ്പിന്റെ ഭാഗമായുള്ള പ്രതിജ്ഞ നന്മ കലാകാരിക സാംസ്കാരിക സമിതി പ്രസിഡന്റ് അക്ബർ പി വി ചൊല്ലിക്കൊടുത്തു.

ട്രഷറർ മുസ്തഫ, വൈസ് പ്രസിഡൻറ് ആരിഫ് കെ വി, ജോയിന്റ് സെക്രട്ടറി ജഹാംഗീർ കെ വി, രചന ലൈബ്രറി പ്രസിഡൻറ് എപി മുഹമ്മദ് ശരീഫ്, മുഹമ്മദ് ഇഖ്ബാൽ, കെ പി നസീർ, മുഹമ്മദ് റാഫി, അനസ് കെ എ, ബേബി, വത്സലൻ, മിശാൽ, മിർസാ ഖാലിബ്, നബ്ഹാൻ, ഷിജിൽ, രാജു കെ ബി തുടങ്ങിയവർ നേതൃത്വം നൽകി.

Comments are closed.